ഓസ്കാർ (അക്കാദമി അവാർഡ്) ന് സിനിമകൾ തിരഞ്ഞെടിക്കുന്നത് ജനുവരി 17-നാണ്. അയച്ചു കിട്ടിയ (207) സിനിമകൾ കണ്ടു ഷോർട് ലിസ്റ്റ് ചെയ്ത് അഞ്ചു സിനിമകൾ ഓരോ വിഭാഗത്തിലും മത്സരിക്കും. മാർച്ച് 2, 2025-നാണ് ഓരോ ക്യാറ്റഗറിയിലേക്കും ഉള്ള അവാർഡ് കൊടുക്കുന്ന ചടങ്ങ്. ഇന്നത്തെ വാഷിംഗ്‌ടൺ പോസ്റ്റ് ഒരു പേജ് തന്നെ ഏതൊക്കെ സിനിമകൾ ജനുവരി 17-ന് ഓസ്കാറിലേക്കു തിരഞ്ഞെടുക്കും എന്നും പറഞ്ഞുകൊണ്ട് ഒരു ഫുൾ പേജ് ഇറക്കിയിട്ടുണ്ട്. അതിൽ നമ്മുടെ കേരളത്തിന്റെ കനിയുടെ സിനിമ ഉൾപ്പെട്ടിട്ടുണ്ട്. ‘All We Imagine As Light’. ഇതിൽ ഏതു വിഭാഗത്തിലും ഈ സിനിമ തിരഞ്ഞെടുത്താൽ പോലും നമ്മളെ, കേരളത്തെ കുറിച്ച്, നമ്മുടെ സിനിമകളെ കുറിച്ചുള്ള ഒരു പരിചയപ്പെടുത്തലാണ്.
1) Best Picture: All We Imagin as Light
2) Best Director: Payal Kapadiya
3) Best Actress: Kani Kusruti
4) Best Original Screen Play
എന്നീ ക്യാറ്റഗറിയിൽ ഈ സിനിമ ലിസ്റ്റ് ചെതിട്ടുണ്ട്. ഫൈനൽ റൗണ്ടിൽ വന്നാൽ ലോകം മുഴുവൻ നമ്മുടെ സംസ്കാരത്തെ, നമ്മുടെ ഈ എളിയ ഭാഷയെ അറിയും.