ലോസ്ഏഞ്ചല്‍സിനെ വിഴുങ്ങിയ കാട്ടുത്തീയില്‍ ആയിരത്തിലേറെ വീടുകളാണ് കത്തിച്ചാമ്ബലായത്. 70,000 ലേറെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു.17,000 ഏക്കറില്‍ അഗ്നിപടർന്നു. സാധാരണക്കാർ മുതല്‍ വീട് നഷ്ടമായവരില്‍ ഹോളിവുഡിലെ സൂപ്പർ താരങ്ങളുമുണ്ട്. 60 മുതല്‍ 70 കോടികള്‍ക്ക് വരെ പണിത ആഢംബര വസതികള്‍ ഒരു തരിമ്ബ് പോലുമില്ലാതെ കത്തിച്ചാമ്ബലായി.
പാലിസേഡ്സിലാണ് ഹോളിവുഡ് താരങ്ങള്‍ക്ക് ആഢംബര വസതികളുണ്ടായിരുന്നത്. ഇവിടെയാകെ തീപടർന്നിരുന്നു. അഭിനേതാക്കളും ഗായകരും ടെക്നീഷ്യന്മാരുമടക്കം ഭവനരഹിതരായി. അഭിനേതാക്കളായ യൂജിൻ ലെവി, ടോം ഹാങ്ക്സ്,ജെനിഫർ അനിസ്റ്റണ്‍, റീസെ വിതെർസ്പൂണ്‍, ആദം സാൻഡ്ലർ, ജെയിംസ് വുഡ്സ്, സ്റ്റീവ് ഗുണ്ടെൻബെർഗ്, ബ്രാഡ്ലി കൂപ്പർ. മൈക്കിള്‍ കീറ്റണ്‍ എന്നിവരുടെ വസതികളാണ് കത്തിയെരിഞ്ഞത്.