Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഡെസേര്‍ട്ട് വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

Published on 14 January, 2025
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഡെസേര്‍ട്ട് വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ അംഗങ്ങള്‍ക്കും, കുടുംബാംഗങ്ങള്‍ക്കുമായി സാഖീര്‍ ടെന്റില്‍ വച്ച് ഡെസേര്‍ട്ട് വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ നീണ്ടു നിന്ന 200 ല്‍ പരം  അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പ്  കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.  യോഗത്തിനു  ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ സ്വാഗതവും, ക്യാമ്പ് കണ്‍വീനര്‍ സജീവ് ആയൂര്‍ നന്ദിയും അറിയിച്ചു.

 സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാല്‍, കോയിവിള മുഹമ്മദ്, അനില്‍ കുമാര്‍, രജീഷ് പട്ടാഴി, ക്യാമ്പ് കണ്‍വീനര്‍മാരായ നവാസ് കരുനാഗപ്പള്ളി, ജഗത് കൃഷ്ണകുമാര്‍, കിഷോര്‍ കുമാര്‍, രാജ് കൃഷ്ണന്‍, സന്തോഷ് കാവനാട്, വിഎം.പ്രമോദ്, വിനു ക്രിസ്ടി, എന്നിവര്‍ സന്നിഹിതരായിരുന്നു.  സൃഷ്ടി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ചിരുന്ന വിവിധ തരത്തിലുള്ള മത്സരങ്ങളും ക്യാമ്പിനെ ആവേശകരമാക്കി. സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കായിക മത്സരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. വിന്റര്‍ ക്യാമ്പ് കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഡെസേര്‍ട്ട് വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക