എനിക്ക് സൗഖ്യമാണ് സഖേ .
നിൻ നെഞ്ചിൽ ഉറങ്ങി നിന്നിലുണരാൻ
കൊതിച്ചതെത്ര വിഫലം
വരും ജന്മമെൻ മോഹം
സഫലമായിത്തീരുമോ സഖേ ..
അറിയിലെങ്കിലും എനിക്ക് സൗഖ്യം സഖേ...
എന്തെന്നാൽ നിൻ ഓർമ്മകൾ എൻ
ജീവനിൽ അലിഞ്ഞ് ചേർന്നതിനാൽ മറവി
മരണത്തിലുമെന്നിൽ
ജരാനരകൾ തീർക്കില്ല തന്നെ
എൻ കബറിലെ മൈലാഞ്ചി ചോപ്പിലെൻ്റെ പ്രണയം
ചുവന്ന് തളിർക്കുമ്പോൾ നിനക്കായ് ഞാൻ പറയും
എനിക്ക് സൗഖ്യം സഖേ ...