Image

ഓ ഐ സി സി (യു കെ) സ്റ്റോക്ക് - ഓണ്‍ - ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം; ജോഷി വര്‍ഗീസ് പ്രസിഡന്റ്, തോമസ് പോള്‍ ജനറല്‍ സെക്രട്ടറി, സിറില്‍ മാഞ്ഞൂരാന്‍ ട്രഷറര്‍

റോമി കുര്യാക്കോസ് Published on 14 January, 2025
 ഓ ഐ സി സി (യു കെ) സ്റ്റോക്ക് - ഓണ്‍ - ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം; ജോഷി വര്‍ഗീസ് പ്രസിഡന്റ്, തോമസ് പോള്‍ ജനറല്‍ സെക്രട്ടറി, സിറില്‍ മാഞ്ഞൂരാന്‍ ട്രഷറര്‍

സ്റ്റോക്ക് - ഓണ്‍ - ട്രെന്റ്: ഓ ഐ സി സി (യു കെ) സ്റ്റോക്ക് - ഓണ്‍ - ട്രെന്റ് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ സമ്മേളനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. നാഷണല്‍ ജോയിന്റ് സെക്രട്ടറി വിജീ കെ പി യോഗനടപടികള്‍ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഓ ഐ സി സി യു കെ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യു കെയിലെ ജനങ്ങള്‍ സജീവമായി ഏറ്റെടുത്തു എന്നതിന്റെ തെളിവായി,
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മിഡ്ലാന്‍ഡ്സില്‍ ഒ ഐ സി സി (യു കെ) - യുടെ മൂന്ന് പുതിയ യൂണിറ്റുകളാണ് രൂപീകൃതമായത്.

സംഘടനയുടെ വേരോട്ടം യു കെയിലുടനീളം വ്യാപിപ്പിക്കുക എന്ന ദൗത്യമാണ് പ്രധാനമായും ഓ ഐ സി സി (യു കെ) പുതിയ നാഷണല്‍ കമ്മിറ്റിയുടെ സുപ്രധാന ലക്ഷ്യം.

ഓ ഐ സി സി (യു കെ) ആക്ടിങ്ട്ടണ്‍ യൂണിറ്റ് ഭാരവാഹികള്‍:

പ്രസിഡന്റ്: 
ജോഷി വര്‍ഗീസ്

വൈസ് പ്രസിഡന്റുമാര്‍: 
ജോസ് ജോണ്‍, തോമസ് ജോസ്, സുധീപ് എബ്രഹാം

ജനറല്‍ സെക്രട്ടറി: 
തോമസ് പോള്‍

ജോയിന്റ് സെക്രട്ടറി 
നോബിള്‍ ഫിലിപ്പ്, ഷിജോ മാത്യു

ട്രഷറര്‍: 
സിറിള്‍ മാഞ്ഞൂരാന്‍

ജോയിന്റ് ട്രഷറര്‍: 
മുരളി ഗോപാലന്‍
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക