Image

ഓ ഐ സി സി (യു.കെ) ബോള്‍ട്ടന്‍ യൂണിറ്റ് രൂപീകരിച്ചു; ജിപ്‌സണ്‍ ജോര്‍ജ് പ്രസിഡന്റ്, സജി വര്‍ഗീസ് ജനറല്‍ സെക്രട്ടറി, അയ്യപ്പദാസ് ട്രഷറര്‍

റോമി കുര്യാക്കോസ് Published on 15 January, 2025
 ഓ ഐ സി സി (യു.കെ) ബോള്‍ട്ടന്‍ യൂണിറ്റ് രൂപീകരിച്ചു; ജിപ്‌സണ്‍ ജോര്‍ജ് പ്രസിഡന്റ്, സജി വര്‍ഗീസ് ജനറല്‍ സെക്രട്ടറി, അയ്യപ്പദാസ് ട്രഷറര്‍

ബോള്‍ട്ടന്‍ : ഓ ഐ സി സി (യു കെ) ബോള്‍ട്ടന്‍ യൂണിറ്റ് രൂപീകരിച്ചു. സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെയും യു കെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ബോള്‍ട്ടനില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചത്.

ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന്റെ അദ്യക്ഷതയില്‍ ബോട്ടനില്‍ ചേര്‍ന്ന യൂണിറ്റ് രൂപീകരണ യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. നാഷണല്‍ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, നാഷണല്‍ കമ്മിറ്റി അംഗം ബേബി ലൂക്കോസ് എന്നിവര്‍ യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

യൂണിറ്റില്‍ അംഗത്വവിതരണം ഉടന്‍ ആരംഭിക്കുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓ ഐ സി സി (യു കെ) ബോള്‍ട്ടന്‍ യൂണിറ്റ് ഭാരവാഹികള്‍:

പ്രസിഡന്റ്: 
ജിപ്‌സണ്‍ ജോര്‍ജ്

വൈസ് പ്രസിഡന്റുമാര്‍: 
സജു ജോണ്‍

ബിന്ദു ഫിലിപ്പ്

ജനറല്‍ സെക്രട്ടറി: 
സജി വര്‍ഗീസ്

ജോയിന്റ് സെക്രട്ടറി 
ഹൃഷിരാജ്

ട്രഷറര്‍: 
അയ്യപ്പദാസ്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക