സ്നേഹിക്കുമ്പോൾ...
സ്നേഹിക്കുമ്പോൾ ആരുമില്ലാത്തവരെ സ്നേഹിക്കണം
കാരണം ഒരഗതിയുടെ സ്നേഹം പതഞ്ഞൊഴുകും ഒരരുവി പോലെ മോഹനമായിരിക്കും
അതിൻ്റെ ആഴവും പരപ്പും ആകാശം പോലെ വിസ്തൃതവും
അതിന് വീഞ്ഞിൻ്റെ ലഹരിയും
തേനിൻ്റെ മധുരവുമായിരിക്കും
ആ പ്രേമം നിന്നെ ഉന്മത്തനാക്കും
ആ ദിവ്യാനുഭൂതിയിൽ നീ
ഒരടിമയായ് മാറും
അതെ, സ്നേഹിക്കുമ്പോൾ ആരുമില്ലാത്തവരെ സ്നേഹിക്കണം...
ആരുമില്ലാത്തവരെ സ്നേഹിക്കണം...