Image

ഫോമാ-പുഷ്പഗിരി മെഡിക്കല്‍ സ്‌കീം പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു

എ.എസ് ശ്രീകുമാര്‍-ഫോമാ ന്യൂസ് ടീം Published on 15 January, 2025
ഫോമാ-പുഷ്പഗിരി മെഡിക്കല്‍ സ്‌കീം പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജുമായി കൈകോര്‍ത്ത് ഫോമാ കുടുംബാംഗങ്ങള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ആവിഷ്‌കരിച്ചിരിക്കുന്ന ഡയമണ്ട് മെഡിക്കല്‍ കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പ്രൊഫ. പി.ജെ കുര്യന്‍ നിര്‍വഹിച്ചു. ആശുപത്രിയിലെത്തുന്ന ഫോമായുടെ അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പരസഹായമില്ലാതെ, ഏറെ നേരം കാത്തുനില്‍ക്കാതെ ആരോഗ്യസംബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കാനും ഇളവ് ലഭിക്കാനുമുള്ള ഗേറ്റ് വേയാണ് ആരോഗ്യകരമായ ഈ സ്‌കീമിലൂടെ തുറന്നിരിക്കുന്നതെന്ന് പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.

ഇന്ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജിലെ സെനറ്റ് ഹാളില്‍ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സന്നിഹിതരായിരുന്ന ഫോമാ കുടുംബാംഗങ്ങള്‍ കാര്‍ഡ് ഏറ്റുവാങ്ങി. കൂടുതല്‍ പേര്‍ക്ക് കാര്‍ഡുകള്‍ നല്‍കുമെന്ന് ബേബി മണക്കുന്നേല്‍ അറിയിച്ചു. നാട്ടിലെത്തുന്ന ഫാമാ കുടുംബാംഗങ്ങള്‍ക്കും കേരളത്തിലുള്ള അവരുടെ ബന്ധുക്കള്‍ക്കും വേഗത്തില്‍ വിവിധ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ മെഡിക്കല്‍ കാര്‍ഡ് ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മിതമായ നിരക്കിലുള്ള ആരോഗ്യ സുരക്ഷാ സേവനം, ഹോംകെയര്‍ സര്‍വീസ്, ചെക്കപ്പ്, ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന് മുന്‍ഗണന തുടങ്ങിയവ പ്രദാനം ചെയ്യുന്നതാണ് ഫോമാ-പുഷ്പഗിരി മെഡിക്കല്‍ സ്‌കീം.

യോഗത്തില്‍ പുഷ്പഗിരി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. ലിജു തോമസ്, പുഷ്പഗിരി ഹോസ്പിറ്റല്‍ സി.ഇ.ഒ റവ. ഫാ. ഫിലിപ്പ് പായംപള്ളില്‍, പത്തനംതിട്ട ജില്ല യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍, റാന്നി മുന്‍ എം.എല്‍.എയും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം, ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, മുന്‍ പ്രസിഡന്റുമാരായ അനിയന്‍ ജോര്‍ജ്, ഡോ. ജേക്കബ് തോമസ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജിജു കുളങ്ങര, സതേണ്‍ റീജിയണ്‍ പ്രസിഡന്റ് രാജേഷ് മാത്യു, ഫോമാ മുന്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനും പി.ആര്‍.ഒയുമായിരുന്ന മാത്യു വര്‍ഗീസ്, വര്‍ഗീസ് ചാമത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോമാ അംഗങ്ങളും അവരുടെ മാതാപിതാക്കളും കുട്ടികളും ആണ് ഈ മെഡിക്കല്‍ കാര്‍ഡിന്റെ ഗുണഭോക്താക്കള്‍. കെ.എ.എസ്.പി, ഇ.എസ്.ഐ, മെഡിസെപ് ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തവര്‍ക്ക് ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ആരോഗ്യ സേവനം ആവശ്യമുണ്ടെങ്കില്‍  ഫോമായുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ബന്ധുത്വം തെളിയിക്കുന്ന ശുപാര്‍ശ നല്‍കിയാല്‍ മതി. പുഷ്പഗിരി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. ലിജു തോമസുമായി ഫോമാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഫോമാ-പുഷ്പഗിരി മെഡിക്കല്‍ സ്‌കീം ആവിഷ്‌കരിക്കാന്‍ ധാരണയായത്.

ഔട്ട് പേഷ്യന്റ് ചെക്കപ്പിനും മറ്റും 'പേഷ്യന്റ് റിലേഷന്‍സ് ഓഫീസറു'ടെ സഹായം ഉണ്ടായിരിക്കും. രോഗനിര്‍ണയത്തിനും മരുന്നിനും ശസ്ത്രക്രിയ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കും 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഫൈനല്‍ ബില്ലില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്. സ്‌കീമിലൂടെ നിലവാരമുള്ള ചികില്‍സയും മറ്റ് സേവനങ്ങളും താങ്ങാവുന്ന നിരക്കില്‍ രോഗികള്‍ക്ക് ലഭിക്കുമെന്ന് പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പുനല്‍കി.

ഫോമാ-പുഷ്പഗിരി മെഡിക്കല്‍ സ്‌കീമിന്റെ സേവന ആനുകൂല്യങ്ങള്‍, ആവശ്യമുള്ളപ്പോള്‍ വേണ്ടവര്‍ക്കെല്ലാം ലഭിക്കട്ടെയെന്നും ഫോമാ കര്‍മഭൂമിയിലും ജന്‍മനാട്ടിലും സമയബന്ധിതമായി നടപ്പാക്കുന്ന ജനപക്ഷമുഖമുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതെന്നും ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

ഫോമാ-പുഷ്പഗിരി മെഡിക്കല്‍ സ്‌കീം പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തുഫോമാ-പുഷ്പഗിരി മെഡിക്കല്‍ സ്‌കീം പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു
Join WhatsApp News
Sethu 2025-01-16 03:33:36
Please come back. We need you here for the inauguration ceremony of President Trump. Your presence is very valuable and important
Chanakyan 2025-01-16 15:18:58
Please don't loose all of your energy. Keep some for the American presidential ceremony With out Fomaa president would be in trouble
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക