ഫൊക്കാന പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണിയെ കൈരളി ടി വി ആദരിച്ചു. കൈരളി ടി വി കർഷകരെ പ്രോത്സാഹിപ്പിക്കുവാൻ വർഷം തോറും നൽകി വരുന്ന കതിർ അവാർഡ് വേദിയിൽ വെച്ച് കൈരളി ചെയർമാൻ മമ്മുട്ടിയിൽ നിന്നാണ് ഡോ. സജിമോൻ ആൻ്റണി ആദരവ് സ്വീകരിച്ചത്. അമേരിക്കൻ മലയാളി സമൂഹ്യ , സാംസ്കാരിക മേഖലയ്ക്കും മാധ്യമ മേഖലയിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരവ് നൽകിയത്.
കഴിഞ്ഞ പത്ത് വർഷത്തിലധികമായി അമേരിക്കൻ മലയാളി സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഡോ. സജിമോൻ ആൻ്റണി ഫൊക്കാനയുടെ ജനറൽ സെക്രട്ടറി ആയും നിലവിൽ പ്രസിഡൻ്റായും പ്രവർത്തനങ്ങളിലൂടെ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് . 2024 - 2026 കാലയളവിൽ ഫൊക്കാനയുടെ പ്രസിഡൻ്റായി അധികാരമേറ്റ അദ്ദേഹത്തിൻ്റെ നേതൃത്വം നിരവധി പ്രവർത്തനങ്ങളിലൂടെ ബഹുദൂരം സഞ്ചരിചു കഴിഞ്ഞു.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് , പോളിറ്റ് ബ്യൂറോ അംഗം എ . വിജയ രാഘവൻ , എം പി ജോൺ ബ്രിട്ടാസ് , സലിം കുമാർ , പ്രസിദ്ധ നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടി തുടങ്ങി നിരവധി പ്രമുഖർ സന്നിതരായിരുന്നു ,
അർഹതയ്ക്കുള്ള അംഗീകാരമായിട്ടാണ് സജിമോൻ ആൻ്റണിക്ക് ലഭിച്ച പുരസ്ക്കാരത്തെ നോക്കിക്കാണുന്നതെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു. ട്രഷറർ ജോയി ചാക്കപ്പൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി വർഗീസ് , അംഗങ്ങൾ , കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സജിമോൻ ആൻ്റണിയെ അഭിനന്ദിച്ചു