Image

പുസ്തകാസ്വാദനം (ക്രിസാലിസ് : സദാശിവന്‍കുഞ്ഞി)

സദാശിവന്‍കുഞ്ഞി Published on 17 January, 2025
പുസ്തകാസ്വാദനം  (ക്രിസാലിസ് : സദാശിവന്‍കുഞ്ഞി)

ശ്രീമതി സീമ കുറുപ്പിന്റെ ക്രിസാലിസ് എന്ന ചെറുകഥാ  സമാഹാരത്തിലെ പത്ത് കഥകളില്‍ ഓരോ കഥകളും  പുസ്തകത്തിന്റെ പേരിനെ അന്വര്‍ത്ഥകമാക്കുന്ന വിധത്തില്‍ 'പ്യൂപ്പ' അവസ്ഥയില്‍ നിന്ന് പുസ്തകത്താളുകളിലൂടെ പറന്നിറങ്ങി , ഹൃദയത്തിന്റെ ചെറുകോണില്‍ വിശ്രമിച്ച് ആകാശത്തേക്ക് പറന്നുയരുന്ന വര്ണാഭങ്ങളായ പത്ത് ചിത്രപതംഗങ്ങള്‍ ആണെന്ന് നിസ്സംശയം  പറയാം . ' ദ പീനട്ട് ബോയ്' മുതല്‍ നാണിയമ്മയുടെ മുത്ത് ' വരെയുള്ള കഥകളില്‍ ഭൂരിഭാഗം കഥകളിലും സ്‌നേഹം , പ്രേമം മുതലായ വികാരങ്ങളുടെ 'പ്യൂപ്പാവസ്ഥ' നമുക്ക് ദര്‍ശിക്കാം .ശ്രീമതി  കുറുപ്പിന് അനുവാചകനില്‍ തന്റെ കഥാപാത്രങ്ങളെ ബിംബങ്ങളുടെ പൂര്‍ണവികാരം ഉള്‍ക്കൊണ്ട് പൂര്‍ണമായി ഭാവ തീവ്രത വരുത്തി വായനക്കാരില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് .

               മനുഷ്യമനസ്സുകളില്‍ ഉണ്ടാകാവുന്ന മൃദുലവികാരങ്ങള്‍ക്ക് ഒരു കടിഞ്ഞാണ്‍ ഇടാന്‍ കഥകളില്‍ എല്ലാം കഥാകാരി ശ്രമിച്ചു . എന്നാല്‍ വായനക്കാരില്‍ ഉണ്ടാകേണ്ട യഥാര്‍ത്ഥ വികാരങ്ങള്‍ ഓരോ കഥാപാത്രങ്ങളിലൂടെയും നമുക്ക് കിട്ടുന്നുമുണ്ട്  . ലളിതമായ പദശൈലിയാണ്  എല്ലാ കഥകളിലും കാണുന്നത് അത് കഥകളിലൂടെ കഥാകാരി കൊണ്ടുവരാന്‍ ഉദ്ദേശിച്ച കാര്യം ഏത് തരം വായനക്കാരനും ഒരനുഭൂതി പകരുന്നവയുമാണ്  .ദുഖങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ കഥാകൃത്തിന്റെ ജീവിതത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും ഒപ്പിയെടുത്തതാവണം

 കഥയിലെ ഒതുക്കുകള്‍ പെണ്ണെഴുത്തുകളില്‍ കാണാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളെ കഥാകാരി തന്‍മയത്വത്തോടെ ഒതുക്കി പറഞ്ഞിട്ടുണ്ട്. കഥാകൃത്തിന് കേരളത്തിന്റെ പാശ്ചാത്തലത്തേക്കാള്‍ മറ്റ് സ്ഥലത്തെ പറ്റി വര്‍ണിക്കുമ്പോള്‍ കൂടുതല്‍ വാചാലത കിട്ടുന്നു.

ചുരുക്കത്തില്‍ മനോഹരങ്ങളായ കുറച്ചു കഥകളാണ് അനുവാചകരില്‍ എത്തിക്കാന്‍ ശ്രീമതി സീമ കുറുപ്പ് ശ്രമിച്ചത് .അതില്‍ ഉയര്‍ന്ന ശതമാനം അവര്‍ക്കൊപ്പം തന്നെ
 

Join WhatsApp News
Seema Kurup 2025-01-17 13:16:27
Thanku so much🥰
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക