ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ബവൽ കാൻസർ സാധ്യത അഞ്ചിൽ ഒന്ന് അതായത് 17 ശതമാനം കുറയ്ക്കുമെന്ന് പഠന റിപ്പോർട്. ഓക്സ്ഫഡ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. കാൻസറുകളിൽ ഏറ്റവും അപകടകരവും മൂന്നാം സ്ഥാനത്തുള്ളതുമായ അർബുദമാണ് ബവൽ കാൻസർ. വൻകുടലിൽ ആരംഭിച്ച് മലാശയത്തിന്റെ ആവരണങ്ങളിൽ പോളിപ്പുകളായാണ് ബവൽ കാൻസർ വികസിക്കുന്നത്.
കാത്സ്യവും വൈറ്റമിനുകളും ധാരാളം അടങ്ങിയ പാലും പാലുൽപന്നങ്ങളും ബവൽ കാൻസറിൽ നിന്ന് സംരക്ഷണമേകും .ദിവസവും ഭക്ഷണത്തിൽ 300 മില്ലി ഗ്രാം കാത്സ്യം ഉൾപ്പെടുത്തുന്നത് ബവൽ കാൻസർ സാധ്യത 17 ശതമാനം കുറയ്ക്കും. കാത്സ്യം ധാരാളമടങ്ങിയ ഇലക്കറികൾ, യോഗർട്ട് എന്നിവയും ബവൽ കാൻസറിൽ നിന്ന് സംരക്ഷണമേകും. എന്നാൽ ചീസോ ഐസ്ക്രീമോ കഴിച്ചാൽ ഈ ഗുണങ്ങൾ ലഭിക്കില്ലെന്നും പഠനം പറയുന്നു.
english summary :
Do you have the habit of drinking milk? A study report suggests that it can reduce the likelihood of 'bowel' cancer by 17%.