Image

ഫോമ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോഘാടനം ജനുവരി 25-നു

രാജു മൈലപ്രാ Published on 21 January, 2025
ഫോമ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോഘാടനം ജനുവരി 25-നു

അമേരിക്കന്‍ മലയാളികളുടെ പ്രമുഖ ദേശീയ സംഘടനയായ ഫോമ സണ്‍ഷൈന്‍ റീജിയന്റെ(ഫ്‌ളോറിഡാ) 2024-2026 പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 25 ശനിയാഴ്ച വൈകുന്നേരം 4.30നു സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍(5501 Williams Road, Seffner, FL) വെച്ചു നടത്തപ്പെടും.

ഫോമയുടെ സമുന്നതരായ നേതാക്കള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം, ഫോമ പ്രസിഡന്റ് ശ്രീ.ബേബി മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ.ജോമോന്‍ ആന്റണി അദ്ധ്യക്ഷത വഹിക്കുന്ന ഈ യോഗത്തില്‍ ഫോമയുടെ ദേശീയ നേതാക്കളും ഫ്‌ളോറിഡായിലെ എല്ലാ ഫോമ പ്രതിനിധികളും, അംഗ്വത സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും, പ്രമുഖ നേതാക്കന്മാരും പങ്കെടുക്കും.
ഉദ്ഘാടന പരിപാടികള്‍ പ്രൗഢഗംഭീരമാക്കുന്നതിനായി രൂപീകരിച്ച വിവിധ സബ്കമ്മററികള്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.


ഫോമാ  സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും, ജനോപകാരപ്രദമാക്കുന്നതിനുമായി നയപരിപാടികള്‍ രൂപീകരിച്ചു വരുന്നതായി സണ്‍ഷൈന്‍ റീജിയന്‍ കമ്മറ്റിയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ജോമോന്‍ ആന്റണി പ്രസ്താവിച്ചു.


ഇതിനായി വുമണ്‍സ് ഫോറം, കള്‍ച്ചറല്‍ കമ്മറ്റി, ബിസിനസ് ഫോറം, സ്‌പോര്‍ട്‌സ് കമ്മറ്റി, ഐ.ടി.ഫോറം, പൊളിറ്റിക്കല്‍ ഫോറം എന്നീ സമിതികള്‍ രൂപീകരിച്ചു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പൊതുസമ്മേളനത്തിനു ശേഷം വൈവിധ്യമാര്‍ന്ന മികച്ച കലാപരിപാടികള്‍ അരങ്ങേറും.
ആഘോഷ പരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ അത്താഴ വിരുന്നോടു കൂടി പരിപാടികള്‍ സമാപിക്കും. പ്രവേശനം സൗജന്യമായിരിക്കും.


വമ്പിച്ച ജനപങ്കാളിത്വം പ്രതീക്ഷിക്കുന്ന ഈ മഹനീയ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി, ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചിത്രം: ബേബി മണക്കുന്നേല്‍, ജോമോന്‍ ആന്റണി

Join WhatsApp News
Chairman 2025-01-21 08:01:09
End of the news mentioned two names in the news. They are that much strangers to Fomaa. May be yes, because no activities
MACF 2025-01-21 15:26:55
Great job Jomon Antony and team. Looking forward to great programming for Malayalees of Sunshine region.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക