ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 1 ശനിയാഴ്ച വൈകിട്ട് 5:30 മുതല്‍ എല്‍മോണ്ടിലുള്ള സെന്റ് വിന്‍സെന്റ് ഡീപോള്‍ മലങ്കര കത്തോലിക്കാ കത്തീഡ്രല്‍ ആഡിറ്റോറിയത്തില്‍ (St. Vincent DePaul Malankara Catholic Cathedral, 1500 DePaul Street, Elmont, NY 11003) നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റ് (RVP) മാത്യു ജോഷ്വയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റി വിവിധ കലാപരിപാടികളോടെ അതിവിപുലമായി പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നതിനാണ് പദ്ധതിയിടുന്നത്. മെട്രോ റീജിയണില്‍ ഉള്‍പ്പെടുന്ന പത്ത് അംഗസംഘടനകളുടെയും ഒത്തൊരുമിച്ചുള്ള സഹകരണത്തോടെ ഓരോ സംഘടനയില്‍ നിന്നുമുള്ളവരുടെ കലാപരിപാടികളും ഡാന്‍സ് സ്‌കൂളുകള്‍ പോലുള്ള മറ്റു പ്രൊഫെഷണല്‍ കലാകാരന്മാരുടെ കലാപരിപാടികളും ഉള്‍പ്പെടുത്തി ഉദ്ഘാടനം ഒരു ആഘോഷമാക്കി തീര്‍ക്കുന്നതിനായി വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലും കാനഡയിലുമായി വ്യാപാരിച്ചു കിടക്കുന്ന ഫോമായുടെ 12 റീജിയണുകളില്‍ പ്രമുഖമായ റീജിയനാണ് ലോങ്ങ് ഐലന്‍ഡിലും സ്റ്റാറ്റന്‍ ഐലന്‍ഡിലുമായുള്ള 10 അംഗസംഘടനകള്‍ ഉള്‍പ്പെടുന്ന ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍.
മലയാളീ അസ്സോസ്സിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് (MASI), കേരളാ സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് (KSSI), കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് (KSGNY), ലോങ്ങ് ഐലന്‍ഡ് മലയാളീ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ (LIMCA), കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA), ഇന്ത്യന്‍ അമേരിക്കന്‍ മലയാളീ അസ്സോസ്സിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ് (IAMALI), മലയാളീ സമാജം ഓഫ് ന്യൂയോര്‍ക്ക് (MSNY), നോര്‍ത്ത് ഹെംപ്സ്റ്റഡ് ഇന്ത്യന്‍ മലയാളീ അസ്സോസ്സിയേഷന്‍ (NHIMA), കേരളാ സെന്റര്‍ (KC), ന്യൂയോര്‍ക്ക് മലയാളീ അസ്സോസ്സിയേഷന്‍ (NYMA) എന്നീ ശക്തമായ പത്ത് സംഘടനകളാണ് ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണിന്റെ നേടുംതൂണുകള്‍. ഈ പത്ത് അംഗസംഘനകളില്‍ അംഗങ്ങളായവരില്‍ നിന്നുമാണ് മെട്രോ റീജിയണിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. അവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് പോകുന്നത്.
റീജിയണല്‍ വൈസ് പ്രസിഡന്റ് മാത്യു ജോഷ്വാ, നാഷണല്‍ ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, നാഷണല്‍ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വര്‍ഗ്ഗീസ്, എക്‌സ്-ഓഫിഷിയോയും നാഷണല്‍ കമ്മറ്റി അംഗവുമായ ഡോ. ജേക്കബ് തോമസ്, വിമന്‍സ് ഫോറം ട്രഷററും നാഷണല്‍ കമ്മറ്റി അംഗവുമായ ജൂലി ബിനോയ്, കംപ്ലയന്‍സ് കൗണ്‍സില്‍ അംഗങ്ങളായ വര്‍ഗ്ഗീസ് കെ ജോസഫ്, ജോമോന്‍ കുളപ്പുരക്കല്‍, ജുഡീഷ്യറി കൗണ്‍സില്‍ അംഗമായ ലാലി കളപ്പുരക്കല്‍, ബൈലോ കമ്മറ്റി അംഗമായ സജി എബ്രഹാം, ക്രെഡന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാനായ വിജി എബ്രഹാം, ഹെല്പിങ് ഹാന്‍ഡ്സ് ചെയര്‍മാനായ ബിജു ചാക്കോ, റീജിയണല്‍ കമ്മറ്റി ചെയര്‍മാനായ ഫിലിപ്പോസ് കെ ജോസഫ് (ഷാജി), സെക്രട്ടറി മാത്യു കെ ജോഷ്വാ (ബോബി), ട്രഷറര്‍ ബിഞ്ചു ജോണ്‍, വൈസ് ചെയര്‍മാന്‍ ജെസ്വിന്‍ ശാമുവേല്‍, ജോയിന്റ് സെക്രട്ടറി ഡോ. ബിന്ദു തോമസ്, ജോയിന്റ് ട്രഷറര്‍ ബിനോജ് കോരുത്, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ തോമസ് ഉമ്മന്‍ (ഷിബു), യൂത്ത് ഫോറം ചെയര്‍മാന്‍ അലക്‌സ് സിബി, ചാരിറ്റി ചെയര്‍മാന്‍ രാജേഷ് പുഷ്പരാജ്, റിക്രിയേഷന്‍ ചെയര്‍ ബേബികുട്ടി തോമസ്, വിമന്‍സ് ഫോറം ചെയര്‍ നൂപാ കുര്യന്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കുഞ്ഞു മാലിയില്‍, ചാക്കോ കോയിക്കലത്ത്, തോമസ് ടി. ഉമ്മന്‍, പി.ആര്‍.ഓ. മാത്യുക്കുട്ടി ഈശോ, കമ്മറ്റി അംഗങ്ങളായ ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഷാജി വര്‍ഗ്ഗീസ്, ഷാജി മാത്യു, മാമ്മന്‍ എബ്രഹാം, തോമസ് ജെ പയ്ക്കാട്ട്, തോമസ് പ്രകാശ്, ജോസി എബ്രഹാം, ചാക്കോ എബ്രഹാം എന്നീ മുപ്പത്തിയഞ്ചു പേരടങ്ങുന്ന ഭരണ സമിതിയാണ് മെട്രോ റീജിയണിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍. ഇവരുടെ നേതൃത്വത്തിലാണ് പ്രര്‍ത്തനോദ്ഘാടന ക്രമീകരണങ്ങള്‍ ചെയ്യപ്പെടുന്നത്.
ഇവരെക്കൂടാതെ പത്ത് അംഗസംഘടനകളുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവരും റീജിയണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗഭാക്കുകള്‍ ആകുന്നുണ്ട്. മാര്‍ച്ച് 1 എന്ന തീയതി അവരവരുടെ കലണ്ടറില്‍ രേഖപ്പെടുത്തി മറക്കാതെ തന്നെ പ്രവര്‍ത്തനോദ്ഘാടനത്തിന് എല്ലാവരും എത്തിച്ചേരണമെന്നു റീജിയണ്‍ സെക്രട്ടറി മാത്യു കെ ജോഷ്വാ (ബോബി) എല്ലാവരോടുമായി അഭ്യര്‍ഥിച്ചു.