Image

മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം കൃതികള്‍ ക്ഷണിച്ചു.

Published on 24 January, 2025
മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം കൃതികള്‍ ക്ഷണിച്ചു.

മസ്‌കറ്റ് : പ്രവാസി സംസ്‌കൃതി  അസോസ്സിയേഷന്‍  മസ്‌കറ്റ് ചാപ്റ്ററിന്റെ  2024  ലെ  മഹാകവി  വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  സ്മാരക  പുരസ്‌കാരത്തിന്   സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു. 2023 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. 

കവിത, നോവല്‍, ചെറുകഥ, ചരിത്രം,  തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു  കോപ്പികള്‍ വീതം ബിജു ജേക്കബ്  കൈതാരം, വെണ്ണിക്കുളം,  പി. .ഓ. പത്തനംതിട്ട,. Pin  689544,  മൊബൈല്‍ 9947736043,  എന്ന വിലാസത്തില്‍ 2025  മാര്‍ച്ച് 15 നകം അയക്കേണ്ടതാണെന്ന്  പ്രവാസി സംസ്‌കൃതി അസോസിയേഷന്‍  പ്രസിഡന്‍്  സാമുവേല്‍ പ്രക്കാനം  അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക