Image

ഓ ഐ സി സി (യു കെ) ബോള്‍ട്ടന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 76 - മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി; കുട്ടികള്‍ക്കായി നടത്തിയ കളറിങ് മത്സരം ശ്രദ്ധേയവും ദേശീയത വിളിച്ചോതുന്നതുമായി.

റോമി കുര്യാക്കോസ് Published on 27 January, 2025
ഓ ഐ സി സി (യു കെ) ബോള്‍ട്ടന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 76 - മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി; കുട്ടികള്‍ക്കായി നടത്തിയ കളറിങ് മത്സരം ശ്രദ്ധേയവും ദേശീയത വിളിച്ചോതുന്നതുമായി.

ബോള്‍ട്ടന്‍: ഭരണഘടന അംഗീകരിച്ചതിന്റെയും രാജ്യത്തിന്റെ ഐക്യത്തിന്റെയും ശക്തിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ഓര്‍മ്മപ്പെടുത്തലുമായി ഓ ഐ സി സി (യു കെ) ബോള്‍ട്ടന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 76 - മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി.

ദേശീയതയുടെ പ്രതീകമായ ഇന്ത്യന്‍ പാതകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ കൊടിതോരണങ്ങളും കൊണ്ട് കമനീയമായ വേദിയില്‍ സംഘടിപ്പിച്ച ചടങ്ങുകള്‍ ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഓ ഐ സി സി (യു കെ) ബോള്‍ട്ടന്‍ യൂണിറ്റ് പ്രസിഡന്റ് ജിബ്‌സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും ബോള്‍ട്ടന്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ബിന്ദു ഫിലിപ്പ് സ്വാഗതവും ആശംസിച്ചു.

പ്രവാസലോകത്താണെങ്കിലും വളര്‍ന്നു വരുന്ന പുതു തലമുറ നമ്മുടെ ദേശീയതയും പാരമ്പര്യങ്ങളായ ദേശീയ ചിഹ്നങ്ങള്‍, ദേശീയ പതാക തുടങ്ങിയവയുടെ രൂപവും ശ്രേഷ്ഠതയും പ്രാധാന്യവും മനസിലാക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനുമായി റിപ്പബ്ലക് ദിനാചാരണത്തിന്റെ ഭാഗമായി 'റിപ്പബ്ലിക് ദിന തീം' ആസ്പദമാക്കി കുട്ടികള്‍ക്കായി ക്രമീകരിച്ച 'കളറിങ് മത്സരം' വലിയ പങ്കാളിത്തത്തില്‍ നടത്തപ്പെട്ടതും ശ്രദ്ധേയമായി. ഇന്ത്യന്‍ ദേശീയ പതാകയും ത്രിവര്‍ണ്ണ നിറങ്ങളും ചാരുതയോടെ വര്‍ണ്ണകൂട്ടുകലായി കുട്ടികളുടെ മനസുകളില്‍ ലയിപ്പിക്കാനായി എന്നതും പരിപാടിയുടെ വിജയ ഘടകമായി.

മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും വിജയികളായവര്‍ക്കുമായി ഓ ഐ സി സി (യു കെ) - യുടെ ലോഗോ ആലേഖനം ചെയ്ത ട്രോഫികളും മെഡലുകളും മറ്റ് സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് നിര്‍വഹിച്ചു.

പ്രതികൂല കാലാവസ്ഥയിലും ബോള്‍ട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. ബോള്‍ട്ടന്റെ സമീപ പ്രദേശമായ അക്‌റിങ്ട്ടണിലെ ഓ ഐ സി സി യൂണിറ്റില്‍ നിന്നുമുള്ള പ്രവര്‍ത്തകരും ചടങ്ങിന്റെ ഭാഗമായി.

ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, അക്റിങ്റ്റണ്‍ യൂണിറ്റ് പ്രസിഡന്റ് അരുണ്‍ പൗലോസ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ബോള്‍ട്ടന്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഋഷിരാജ് നന്ദി അര്‍പ്പിച്ചു. സ്‌നേഹവിരുന്നിനും ദേശീയഗാനാലാപനത്തി നും ശേഷം ചടങ്ങുകള്‍ അവസാനിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക