Image

ഓ ഐ സി സി (യു കെ) സറേ റീജിയന്‍ പ്രവര്‍ത്തകര്‍ റിപ്പബ്ലിക് ദിനം മധുരം പങ്കുവച്ചു ആഘോഷിച്ചു

റോമി കുര്യാക്കോസ് Published on 27 January, 2025
ഓ ഐ സി സി (യു കെ) സറേ റീജിയന്‍ പ്രവര്‍ത്തകര്‍ റിപ്പബ്ലിക് ദിനം മധുരം പങ്കുവച്ചു ആഘോഷിച്ചു

ക്രോയ്ഡണ്‍: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം ഉത്സവമായ് ഓ ഐ സി സി (യു കെ) സറേ റീജിയന്‍ പ്രവര്‍ത്തകര്‍ ആഘോഷിച്ചു. കഠിനമായ കാലാവസ്ഥയ്ക്കിടയിലും സറേ റീജിയന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ രാജ്യത്തോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കാനായി ആവേശത്തോടെ പരിപാടിയില്‍ പങ്കെടുത്തു.

പരിപാടി ഓ ഐ സി സി (യു കെ) സറേ റീജിയന്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്നു. ദേശീയഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ റിപ്പബ്ലിക് ദിനത്തെ അനുബന്ധിച്ചുള്ള സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും, സ്വാതന്ത്ര്യ സമര നായകരുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും ചെയ്തു.
 

പരിപാടിയില്‍ ഓ ഐ സി സി (യു കെ) നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബേബികുട്ടി ജോര്‍ജ്, നാഷണല്‍ ജനറല്‍ സെക്രട്ടറിമാരായ അഷ്റഫ് അബ്ദുള്ള, തോമസ് ഫിലിപ്പ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി ജയന്‍ റാന്‍, സറേ റീജിയന്‍ വൈസ് പ്രസിഡന്റുമാരായ ജെറിന്‍ ജേക്കബ്, നന്ദിത നന്ദന്‍, ട്രഷറര്‍ അജി ജോര്‍ജ് എന്നിവരും, സണ്ണി കുഞ്ഞുരാഘവന്‍, ഷാജി വാസുദേവന്‍, ഗ്ലോബിറ്റ് ഒലിവര്‍ എന്നിവരും മീറ്റിങ്ങില്‍ സന്നിഹിതരായിരുന്നു

''ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്,'' എന്നായിരുന്നു ശ്രീ വില്‍സണ്‍ ജോര്‍ജിന്റെ മുഖ്യ സന്ദേശം. ''ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ ത്യാഗങ്ങള്‍ക്കുള്ള ആദരവാണ് റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ ജനാധിപത്യവും പരമാധികാരതയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്കായി ആഘോഷിക്കപ്പെടേണ്ടതാണെന്ന്'' അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 

രാഷ്ട്രീയത്തിനും മതത്തിനും മുകളിലായി ഒരു മഹത്തായ സംസ്‌കാരത്തിന്റെ പരിരക്ഷകന്‍ എന്ന നിലയില്‍ നമ്മുടെ പൗരന്മാര്‍ ഒരുമയോടെ മുന്നോട്ട് പോവേണ്ടതുണ്ടെന്നും, സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമുള്ള പ്രതിജ്ഞ പുതുക്കി ബഹുസ്വരതയുള്ള ഇന്ത്യയുടെ സംരക്ഷകര്‍ ആവേണ്ടതാണെന്നും ബേബികുട്ടി ജോര്‍ജ് പ്രസ്താവിച്ചു. ഇന്ത്യയുടെ ഭരണഘടനയെ ലോകത്തിലെ മികച്ച ഭരണഘടനകളിലൊന്നാക്കിയത് ജനങ്ങളുടെയും നേതാക്കളുടെയും ചിതറാതെയുള്ള സമരമായിരുന്നു. ഈ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിര്‍ത്തുക ഒരു മഹത്തായ ഉത്തരവാദിത്വമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബേബികുട്ടി ജോര്‍ജിന്റെ പ്രസംഗത്തില്‍, ഓ ഐ സി സി (യു കെ) ദേശീയ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യുസ്  എല്ലാ സറേ പ്രവര്‍ത്തകര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിക്കുവാന്‍ തന്നെ ഏല്പിച്ചിട്ടുണ്ടന്നും, ആരോഗ്യ സ്ഥിതി മോശമായതിനാലാണ് പ്രസിഡന്റ് പങ്കെടുക്കാതിരുന്നതെന്നും ബേബികുട്ടി ജോര്‍ജ് അറിയിച്ചു.
 

മുഖ്യ പ്രഭാഷകനായ അഷ്റഫ് അബ്ദുള്ള തന്റെ പ്രസംഗത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര സമര നായകരുടെയും ഗാന്ധിജിയുടെ പ്രാധാന്യവും ഭരണഘടന സംരക്ഷണത്തിന്റെ ഉത്തരവാദിത്തവും വിശദീകരിച്ചു. ഇന്ദിരാ ഗാന്ധിയേയും, രാജീവ് ഗാന്ധിയേയും അദ്ദേഹം തന്റെ വാക്കുകളില്‍ അനുസ്മരിച്ചു. തുടര്‍ന്ന് തോമസ് ഫിലിപ്പ്, സ്വാതന്ത്ര്യത്തിന്മേലുള്ള ഭീഷണികളെ ചൂണ്ടിക്കാണിക്കുകയും, ഇന്ത്യന്‍ പൗരന്മാര്‍ക്കെല്ലാം ഭരണഘടന സംരക്ഷണം നിര്‍ബന്ധമാണെന്നും ഓര്‍മ്മിപ്പിച്ചു.

സറേ റീജിയന്‍ വൈസ് പ്രസിഡന്റ് ജെറിന്‍ ജേക്കബ്, ഇന്ത്യയിലെ ജാതി-മത കലാപങ്ങള്‍ ഇല്ലാതായാല്‍ മാത്രമേ സ്വാതന്ത്ര്യത്തിന്റെ ആഖ്യാനം പൂര്‍ണമായിരിക്കൂ എന്ന നിലപാട് ശക്തമായി തന്റെ  പ്രസംഗത്തില്‍  പറഞ്ഞു.
ദേശീയഗാനാലാപനത്തോടെയും കേക്ക് മുറിച്ചും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മധുരം പങ്കുവെച്ചും സമാപിച്ചു.


 

ഓ ഐ സി സി (യു കെ) സറേ റീജിയന്‍ പ്രവര്‍ത്തകര്‍ റിപ്പബ്ലിക് ദിനം മധുരം പങ്കുവച്ചു ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക