Image

പത്തേമാരി ബഹ്‌റൈന്‍ ചാപ്റ്റര്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ആദ് വിക് സുജേഷ് Published on 28 January, 2025
പത്തേമാരി ബഹ്‌റൈന്‍ ചാപ്റ്റര്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തി സാഖീറില്‍ വച്ച് വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഷറഫ് കൊറ്റാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അനീഷ് മാളികമുക്ക് സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്‌കര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

ഡോ: എ പി ജെ അബ്ദുള്‍ കലാം സ്റ്റഡി സെന്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പത്തേമാരി ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ. മുഹമ്മദ് ഈറയ്ക്കലിനെ ചടങ്ങില്‍ ആദരിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ അജ്മല്‍ കായംകുളം, ഷാജി സബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കലാപരിപാടികളാല്‍ ശ്രദ്ധയമായ ക്യാമ്പില്‍ പത്തേമാരി അംഗങ്ങളുടെ സംഗീത വിരുന്ന് മാറ്റുകൂട്ടി. ട്രഷറര്‍ ഷാഹിദ ക്യാമ്പുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. പത്തേമാരി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക