Image

യു കെയിൽ ഓ ഐ സി സി. ലിവർപൂൾ യൂണിറ്റ് രൂപീകരിച്ചു; പീറ്റർ പൈനാടത്ത് (പ്രസിഡന്റ്‌), ബ്ലസ്സൻ രാജൻ (ജനറൽ സെക്രട്ടറി), ജോഷി ജോസഫ് (ട്രഷറർ)

Published on 02 February, 2025
യു കെയിൽ  ഓ ഐ സി സി.  ലിവർപൂൾ യൂണിറ്റ് രൂപീകരിച്ചു; പീറ്റർ പൈനാടത്ത് (പ്രസിഡന്റ്‌), ബ്ലസ്സൻ രാജൻ (ജനറൽ സെക്രട്ടറി), ജോഷി ജോസഫ് (ട്രഷറർ)

 

റോമി കുര്യാക്കോസ്

 

ലിവർപൂൾ: യു കെയിലുടനീളം പ്രവർത്തന അടിത്തറ വിപുലപ്പെടുത്തി ഓ സി സി സി (യു കെ). ശനിയാഴ്ച സംഘടനയുടെ ലിവർപൂൾ യൂണിറ്റിന്റെ രൂപീകരണത്തോടെ യു കെയിലെ പ്രവർത്തന കുതിപ്പിൽ ഒരു പടികൂടി മുന്നോട്ട് പോയിരിക്കയാണ്‌ ഓ ഐ സി സിയുടെ യു കെ ഘടകം.

അടുത്ത മൂന്ന് മാസം കൊണ്ട് യു കെയിലുടനീളം ചെറുതും വലുതുമായ യൂണിറ്റുകൾ രൂപീകരിച്ചും ഇപ്പോഴുള്ളവ പുനസംഘടിപ്പിച്ചുകൊണ്ടും ഓ ഐ സി സി (യു കെ)യുടെ പ്രവർത്തനം രാജ്യമാകെ വ്യാപിപ്പിക്കുക എന്ന ചരിത്രപ്രധാനമായ ദൗത്യമാണ് കെ പി സി സി നേതൃത്വം ഓ ഐ സി സി (യു കെ)യുടെ പുതിയ നാഷണൽ കമ്മിറ്റിയെ ഏൽപ്പിച്ചിരിക്കുന്നത്.

കലാ - കായിക - സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ലിവർപൂൾ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഓ ഐ സി സി (യു കെ)യുടേതായി ഒരു യൂണിറ്റ് രൂപീകരിക്കാനായത് സംഘടനയോട് മലയാളി സമൂഹത്തിന്റെ വിശ്വാസ്യതയ്ക്ക് മറ്റൊരു ഉദാഹരണമായി. കൊച്ചി - യു കെ എയർ ഇന്ത്യ വിമാന സർവീസുകൾ നിർത്തലാക്കുന്നു എന്ന വാർത്ത പരന്ന ഉടൻ, ഓ ഐ സി സി (യു കെ) വിഷയത്തിൽ ഇടപെട്ടതും മലയാളി സമൂഹത്തിന്റെ ഇടയിൽ സംഘടനയുടെ പേരും വിശ്വാസ്യതയും ഉയർത്തിയിരുന്നു.

ശനിയാഴ്ച സംഘടിപ്പിച്ച ലീവർപൂൾ യൂണിറ്റിന്റെ രൂപീകരണ സമ്മേളനം ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗ നടപടികൾക്ക് നേതൃത്വം നൽകി.

ലിവർപൂൾ യൂണിറ്റിനെ പ്രതിനിധീകരിച്ചു പീറ്റർ പൈനാടത്ത്, ജിറിൽ ജോർജ്, ബ്ലസ്സൻ രാജൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഓ ഐ സി സി (യു കെ) ലിവർപൂൾ യൂണിറ്റ് ഭാരവാഹികൾ:

പ്രസിഡന്റ്‌: 
പീറ്റർ പൈനാടത്ത്

വൈസ് പ്രസിഡന്റുമാർ: 
ജിറിൽ ജോർജ്,
ഡെയ്സി ഡാനിയൽ

ജനറൽ സെക്രട്ടറി: 
ബ്ലസ്സൻ രാജൻ

ജോയിന്റ് സെക്രട്ടറി 
റോഷൻ മാത്യു

ട്രഷറർ: 
ജോഷി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക