Image

സ്റ്റാന്‍ലി കളത്തില്‍ ഫോമാ 2026 - 2028 ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി

Published on 03 February, 2025
സ്റ്റാന്‍ലി കളത്തില്‍ ഫോമാ 2026 - 2028  ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി

ന്യൂയോര്‍ക്ക്‌: പക്വമായ സമീപനങ്ങളും പ്രവർത്തന പരിചയ സമ്പത്തുമായാണ് സ്റ്റാൻലി  കളത്തില്‍ ഫോമാ ജനറൽ  സെക്രെട്ടറി സ്ഥാനാർത്ഥിയായി  മുന്നോട്ടു വരുന്നത്. ഫോമായുടെ ജോയിന്റ് സെക്രട്ടറി പദം  അലങ്കരിച്ചതോടൊപ്പം കഴിഞ്ഞ കാലയളവിലെ ഫോമയുടെ അഡ്വൈസറി കൗൺസിൽ  ചെയർമാൻ എന്ന അതീവ ഉത്തരവാദിത്വമുള്ള സ്ഥാനവും  വഹിച്ചിരുന്നു .  

നമ്മുടെ ഫോമാ എന്ന സംഘടനാ  എന്തായിരിക്കണം, എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളാണ് സ്റ്റാന്‍ലിയെ ശ്രദ്ധേയനാക്കുന്നത്. നാനാഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ തന്നെ ഊര്‍ജസ്വലനാക്കുന്നതായി  സ്റ്റാന്‍ലി പറഞ്ഞു. ആശയപരമായും സഹൃദപരമായും സംവദിക്കാൻ   കഴിയുന്ന ടീമിനോടൊപ്പം ഒത്തൊരുമിച്ച് പ്രവർത്തിക്കും. ഫോമയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം സംഘടനയുടെ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള നേതാവാണ്.

ഫോമാ ന്യൂ യോര്‍ക്ക്‌ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്യുക എന്നതാണ് തന്റെ രീതി. നേട്ടങ്ങളോ പബ്ലിസിറ്റിയോ അല്ല ലക്ഷ്യം. നാട്ടിലും ഇവിടെയുമുള്ള ട്രാക്ക് റിക്കാര്‍ഡ് നോക്കിയാല്‍ അതു വ്യക്തമാകും. സംഘടനകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് നേതൃത്വത്തില്‍ വരേണ്ട­ത്. താഴെതട്ടില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലേക്ക് വരണം. പെട്ടെന്നൊരുന്നാള്‍ ഒരാൾ ഫോമാ ദേശീയ നേതൃത്വത്തിലേക്ക് വരുന്നതിനോട് തനിക്ക് യോജിപ്പില്ല. പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കൊടുക്കണമെന്നാണ് തന്റെ പക്ഷം.

സംഘ­ടനയിലെ നല്ലൊരു പങ്കുമായും മികച്ച ബന്ധം പുലര്‍ത്തുന്നതിനാല്‍ വിജയത്തെപ്പറ്റി സംശയമൊന്നുമില്ല. തിരുവല്ല സ്വദേശിയായ സ്റ്റാന്‍ലി ബാലജനസഖ്യത്തില്‍കൂടി­യാണ് നേതൃരംഗത്തുവന്നത്. ഫോമയുടെ ജനറൽ സെക്രെട്ടറിയായി എല്ലാവരും എന്നെ  വിജയിപ്പിക്കണം എന്ന് അദ്ദേഹം എല്ലാവരോടുമായി   വിനീതമായി അപേക്ഷിക്കുന്നു . 

Join WhatsApp News
Kingfomaa 2025-02-06 15:38:12
Nobody wants you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക