Image

ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പര ' ഗീതാഗോവിന്ദം ' 600- ന്റെ നിറവില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 04 February, 2025
ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പര ' ഗീതാഗോവിന്ദം ' 600- ന്റെ നിറവില്‍

ഗീതുവിന്റെയും ഗോവിന്ദിന്റേയും സംഘര്‍ഷകരമായ പ്രണയകഥപറഞ്ഞു പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയ പരമ്പര ' ഗീതാഗോവിന്ദം ' ഏഷ്യാനെറ്റില്‍ 600 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു.

അപ്രതീക്ഷിതകഥാപാത്രങ്ങളുടെ കടന്നുവരവും ട്വിസ്റ്റുകളും കൊണ്ട് സമ്പന്നമായ ' ഗീതാഗോവിന്ദം' ഇപ്പോഴും പ്രേക്ഷകക്ക് കാഴ്ചയുടെ വസന്തം തീര്‍ത്തു. സത്യനാഥന്റെ കടന്നുവരുവോടുകൂടി വീണ്ടും കലുഷിതമാകുന്ന ഈ പരമ്പര പ്രണയത്തിനും കുടുംബബന്ധങ്ങളുടെ തീവ്രതയ്ക്കുമൊപ്പം പകയുടെയും പ്രതികാരത്തിന്റെയും വിരഹത്തിന്റെയും നഷ്ടസ്വപ്നങ്ങളുടെയും വ്യത്യസ്തമുഖങ്ങളിലൂടെയും കടന്നുപോകുന്നു. ഗീതു, രഞ്ജു, പ്രിയ, വിജയലക്ഷ്മി, അവര്‍ണ്ണിക, രേഖ, രാധിക, വിലാസിനി, അനാര്‍ക്കലി  തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ വ്യത്യസ്തഭാവങ്ങള്‍ ഈ പരമ്പര വരച്ചുകാട്ടുന്നു.

' ഗീതാഗോവിന്ദം ' ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക