Image

യു.കെയില്‍ പ്രവര്‍ത്ത അടിത്തറ വിപുലമാക്കി ഓ ഐ സി സി (യു. കെ); സംഘടനയുടെ കവന്‍ട്രി യൂണിറ്റ് രൂപീകരിച്ചു. ജോബിന്‍ സെബാസ്റ്റ്യന്‍ പ്രസിഡന്റ്, അശ്വിന്‍ രാജ് ജനറല്‍ സെക്രട്ടറി, ജയ്‌മോന്‍ മാത്യു ട്രഷററും

റോമി കുര്യാക്കോസ് Published on 04 February, 2025
 യു.കെയില്‍ പ്രവര്‍ത്ത അടിത്തറ വിപുലമാക്കി ഓ ഐ സി സി (യു. കെ); സംഘടനയുടെ കവന്‍ട്രി യൂണിറ്റ് രൂപീകരിച്ചു. ജോബിന്‍ സെബാസ്റ്റ്യന്‍ പ്രസിഡന്റ്, അശ്വിന്‍ രാജ് ജനറല്‍ സെക്രട്ടറി, ജയ്‌മോന്‍ മാത്യു ട്രഷററും

കവന്‍ട്രി: സംഘടനയുടെ പ്രവര്‍ത്തന അടിത്തറ വിപുലപ്പെടുത്തി ഓ ഐ സി സി (യു കെ) - യുടെ കവന്‍ട്രി യൂണിറ്റ് രൂപീകരിച്ചു. ഞായറാഴ്ച കവന്‍ട്രിയില്‍ വച്ച് ചേര്‍ന്ന രൂപീകരണം യോഗം നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികള്‍ക്ക് നേതൃത്വം നല്‍കി.

ശനിയാഴ്ച ഓ ഐ സി സി (യു കെ) - യുടെ ലിവര്‍പൂള്‍ യൂണിറ്റ് രൂപീകൃതമായി 24 മണിക്കൂര്‍ തികയും മുന്‍പ് കവന്‍ട്രിയില്‍ യൂണിറ്റ് രൂപീകരിക്കാന്‍ സാധിച്ചത് സംഘടന യു. കെയില്‍ ജനകീയമാകുന്നതിന്റെ മകുടോദാഹരണമായി.

അടുത്ത മൂന്ന് മാസം യൂണിറ്റ് / റീജിയനുകളുടെ രൂപീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിനുള്ള നിര്‍ദേശമാണ് ഓ ഐ സി സി (യു കെ) - യുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികള്‍ ഓ ഐ സി സി (യു കെ) നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

സംഘടനാ പ്രവര്‍ത്തനത്തില്‍ പരിചയസമ്പന്നരായവരെയും യുവാക്കളെയും ഉള്‍പ്പെടുത്തി ശക്തമായ ടീം ഇനി കവന്‍ട്രിയിലെ ഓ ഐ സി സി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കും.

പുതിയ ഭാരവാഹികള്‍:

പ്രസിഡന്റ് 
ജോബിന്‍ സെബാസ്റ്റ്യന്‍

വൈസ് പ്രസിഡന്റ് 
ജോപോള്‍ വര്‍ഗീസ്

ജനറല്‍ സെക്രട്ടറി 
അശ്വിന്‍ രാജ്

ട്രഷറര്‍ 
ജയ്‌മോന്‍ മാത്യു

ജോയിന്റ് സെക്രട്ടറി 
സുമ സാജന്‍

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

ദീപേഷ് സ്‌കറിയ
ജിക്കു സണ്ണി
മനോജ് അഗസ്റ്റിന്‍
രേവതി നായര്‍ 
ലാലു സ്‌കറിയ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക