രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’. വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തിയ സിനിമ തിയേറ്ററിൽ നിരാശയാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്.
ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഫെബ്രുവരി ഏഴ് മുതലാണ് ചിത്രം ഒടിടിയിൽ എത്തുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. ജനുവരി 10 ന് പൊങ്കൽ റിലീസായാണ് ഗെയിം ചേഞ്ചർ തിയേറ്ററുകളിലെത്തിയത്.
അതേസമയം 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. അതേപോലെ കേരളത്തിലും ചിത്രത്തിന് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.