തെന്നിന്ത്യൻ നടി പാര്‍വതി നായര്‍ വിവാഹിതയാകുന്നു. പാര്‍വതി നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വദേശിയായ വ്യവസായിആഷ്രിത് അശോകാണ് വരൻ. . വിവാഹ നിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ താരം പങ്കുവെച്ചതും ശ്രദ്ധയാകര്‍ഷിക്കുന്നു. മനോഹരമായ കുറിപ്പും ഫോട്ടോയ്‍ക്കൊപ്പം എഴുതിയിട്ടുണ്ട്. എന്റെ ഉയർച്ചയിലും താഴ്ച്ചയിലും നിങ്ങൾ എന്നോടൊപ്പം നിന്നു. ഇന്ന്, സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാൻ ഞാൻ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നുമാണ് പാര്‍വതി നായര്‍ കുറിച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
ഫെബ്രുവരി ആറിനാകും പാര്‍വതി നായരുടെ വിവാഹം നടക്കുക. ചെന്നൈയില്‍ വെച്ചായിരിക്കും വിവാഹം എന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് കേരളത്തില്‍ വിവാഹ വിരുന്നുമുണ്ടാകും എന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം.