മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിർമിച്ച ബാനറായ ഗുഡ്വില്‍ എൻറർടെയ്ൻമെൻറ്സിന്റെ 'നാരായണീൻറെ മൂന്നാണ്മക്കള്‍' എന്ന ചിത്രത്തിന്റെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
മികച്ച പ്രതികരണമാണ് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുമായാണ് ചിത്രം എത്തുന്നതെന്ന് സമർഥിക്കുന്നതായിരുന്നു സിനിമയുടെ ട്രെയിലർ. ചിത്രത്തിലെ പാട്ടുകളും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്. ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തില്‍ ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.