Image

വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫോമാ; സിജില്‍ പാലയ്ക്കലോടി ചർച്ച നടത്തി

ഫോമാ ന്യൂസ് ടീം Published on 06 February, 2025
വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫോമാ; സിജില്‍ പാലയ്ക്കലോടി ചർച്ച നടത്തി

ഹൂസ്റ്റണ്‍: സമാനതകളില്ലാത്ത ദുരിതം വിതച്ച വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഫോമായെ പ്രതിനിധീകരിച്ച് സ്ഥലം സന്ദര്‍ശിച്ച് ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തിയ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി പറഞ്ഞു.

വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ അരുണ്‍, മാനന്തവാടി തഹസീല്‍ദാര്‍ അഗസ്റ്റിന്‍ എം.ജെ, കുന്നത്തിടവക വില്ലേജ് ഓഫീസര്‍ അശോകന്‍ ജോര്‍ജ്, മേപ്പാടി പഞ്ചായത്ത് അധികൃര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കഴ്ച്ചയില്‍ ഫോമായുടെ  വയവാട് പുനരധിവാസ പ്രോജക്ട് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട അധികൃതര്‍ നിലവിലെ സാഹചര്യങ്ങള്‍ ഫോമാ പ്രതിനിധിയോട് വിശദീകരിക്കുകയും ചെയ്തു. പുനരധിവാസത്തിനായി കല്‍പ്പറ്റ ബൈപാസിനോട് ചേര്‍ന്ന സ്ഥലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അധികൃതര്‍ സിജില്‍ പാലയ്ക്കലോടിയെ കാണിച്ചുകൊടുക്കുകയും ചെയ്തു.

വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളില്‍ പുലര്‍ച്ചയുണ്ടായ ഒന്നിലധികം ഉരുള്‍പൊട്ടലുകളില്‍ കുറഞ്ഞത് 417 (227 മൃതദേഹങ്ങളും 190 ശരീരഭാഗങ്ങളും, മൊത്തം 417) മരിക്കുകയും 378 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. 47 പേരെ ഇനിയും കണ്ടെത്താനുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് ആറ് ദശലക്ഷം ക്യുബിക് മീറ്റര്‍ വരും എന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മണ്ണിടിച്ചില്‍ മൂന്നു ദശലക്ഷം ക്യുബിക് മീറ്ററാണെന്നിരിക്കെ ഈ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. രണ്ടു ഗ്രാമങ്ങള്‍ മുഴുവനായും ഒലിച്ചുപോയി. ഏതാണ്ട് 2000 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. സ്‌കൂളുകളും, കമ്പോളവും ആരാധനാലയങ്ങളും തുടങ്ങി സകലതും ഈ കുത്തൊഴുക്കില്‍ ഇല്ലാതെയായി. സ്റ്റേറ്റ് ഹൈവേ അടക്കം 15 കിലോമീറ്ററിലധികം റോഡും മൂന്നു പാലങ്ങളും ഒലിച്ചുപോയി.

എക്കാലത്തെയും നോവുന്ന ഓര്‍മയായി അവശേഷിക്കുന്ന വയനാട് ദുരന്തത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് തക്കതായ സഹായം നല്‍കുന്നതില്‍, അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷന്‍ എന്ന നിലയില്‍ ഫോമായ്ക്ക് പ്രത്യേകമായ താത്പര്യമുണ്ടെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫോമാ; സിജില്‍ പാലയ്ക്കലോടി ചർച്ച നടത്തി വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫോമാ; സിജില്‍ പാലയ്ക്കലോടി ചർച്ച നടത്തി വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫോമാ; സിജില്‍ പാലയ്ക്കലോടി ചർച്ച നടത്തി വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫോമാ; സിജില്‍ പാലയ്ക്കലോടി ചർച്ച നടത്തി
Join WhatsApp News
വയനാട് 2025-02-06 15:48:04
സമാനതകളില്ലാത്ത ദുരിതം, ഇത്ര ആൾക്കാർ മരിച്ചു, ഇത്ര നാശനഷ്ട്ടം ഉണ്ടായി, ഏതൊക്കെ സ്ഥലങ്ങളിൽ ഉരുൾ പൊട്ടലുകൾ ഉണ്ടായി എന്നതൊക്കെ ഈ ലോകത്തുള്ള എല്ലാ മലയാളികൾക്കും അറിവുള്ളതാണല്ലോ. ഞങ്ങൾക്കറിയേണ്ടതു നിങ്ങൾ പറഞ്ഞപോലെ എന്താണ് നിങ്ങൾക്കു സാധ്യമായത് എന്നു പറഞ്ഞാൽ മതി. ഫൊക്കാന ചിലതൊക്കെ കൊടുക്കും എന്നു പറഞ്ഞു. ഫോമാ സാധ്യമായത് ചെയ്യും എന്ന്. ഈ വാർത്താ പരിപാടികൾ നിർത്താറായില്ലേ പ്രാഞ്ചിയെട്ടന്മാരെ. എന്തെങ്കിലും ചെയ്തിട്ടു നിങ്ങൾ വാർത്തകൾ കൊടുക്കൂ.
ഫോമേട്ടൻ 2025-02-07 00:17:39
ഫോമ 500 വീട്, ഫൊക്കാന 500 വീടു്. പ്രശ്നം തീർന്നില്ലെ! മലയാളിക്ക് വാക്ദാനങ്ങൾക്കു് പഞ്ഞമില്ലല്ലോ സാർ!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക