യു കെ: സമരനായകനും യുവ എം എല്‍ യുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെബ്രുവരി 13ന് യു കെയില്‍ എത്തും. രാഹുലിന്റെ ആദ്യ വിദേശരാജ്യ യാത്ര എന്ന പ്രത്യേകതയും യു കെ യാത്രയ്ക്കുണ്ട്. തന്റെ ഹ്രസ്വ സന്ദര്‍ശനത്തില്‍ രാഹുല്‍ യു കെയില്‍ മൂന്ന് പൊതു ചടങ്ങുകളില്‍ പങ്കെടുക്കും.
13ന് കവന്‍ട്രിയിലെ ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് സംഘടിപ്പിക്കുന്ന മീറ്റ് & ഗ്രീറ്റ് വിത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ആണ് യു കെയിലെ അദ്ദേഹത്തിന്റെ ആദ്യ പൊതു ചടങ്ങ്. വൈകിട്ട് 7 മണി മുതല്‍ 10 മണി വരെ ക്രമീകരിച്ചിരിക്കുന്ന ചടങ്ങില്‍ രാഹുലുമായി നേരിട്ട് സംവേദിക്കുന്നതിനും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനുമുള്ള അവസരം സംഘാടകര്‍ ഒരുക്കും. സുരക്ഷയും തിരക്കും പരിഗണിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പരിപാടിയില്‍ പങ്കെടുക്കുവാനുള്ള അവസരം. +447436514048 എന്ന നമ്പറില്‍ വിളിച്ച് പരിമിതമായ സീറ്റുകള്‍
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
13/02/25, 7PM - 10PM
Venue:
The Tiffin Box Restaurant
7-9 The Butts, Coventry
CV1 3GJ
ഫെബ്രുവരി 14, വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ബോള്‍ട്ടനില്‍ ഓ ഐ സി സി (യു കെ) ഓഫീസ് കെട്ടിടത്തിന്റെയും പ്രിയദര്‍ശിനി ലൈബ്രറിയുടെയും ഉദ്ഘാടനം രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ നിര്‍വഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് മുന്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയി ചടങ്ങില്‍ പങ്കെടുക്കും.
ഓ ഐ സി സിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോള്‍ട്ടനില്‍ ഓഫീസ് തുറക്കുന്നതോടുകൂടി യാഥാര്‍ഥ്യമാകുന്നത്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രിയദര്‍ശിനി ലൈബ്രറിയില്‍ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥ, നോവല്‍, കവിതാ സമാഹാരങ്ങള്‍, കുട്ടികള്‍ക്കായുള്ള രചനകള്‍ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള പുസ്തകങ്ങള്‍ ഒരിക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള പ്ലേ സ്റ്റേഷന്‍ ആണ് മറ്റൊരു ആകര്‍ഷണം. പുതുതായി രൂപീകരിച്ച ഓ ഐ സി സി (യു കെ) ബോള്‍ട്ടന്‍, അക്രിങ്ട്ടന്‍, ഓള്‍ഡ്ഹം യൂണിറ്റുകളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, പ്രിയദര്‍ശിനി ലൈബ്രറിയുടെ ആദ്യ മെമ്പര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ വച്ച് നിര്‍വഹിക്കപ്പെടും.
14/02/25, 6PM
Venue
No. 4, Beech Avenue
Farnworth Bolton
BL4 0AT
ഫെബ്രുവരി 15ന് രാവിലെ 9മണിക്ക്, ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫി / പി റ്റി തോമസ് മെമ്മോറിയല്‍ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള മെന്‍സ് ഡബിള്‍സ് / 40 വയസ്സിന് മുകളില്‍ പ്രായമുള്ള മെന്‍സ് ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം രാഹുല്‍ നിര്‍വഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് മുന്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയി ചടങ്ങില്‍ പങ്കെടുക്കുകയും സമാപന സമ്മേളനത്തില്‍ സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും.
15/02/25, 9 AM
Venue
St Peter's CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR