ന്യു യോർക്ക്: ഫോമായിൽ എന്നും സൗഹൃദത്തിന്റെ വക്താവായ പ്രദിപ് നായർ ട്രഷററായി മത്സരിക്കുന്നു. താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനത്തിലൂടെ മുൻ നിരയിലേക്ക് വന്ന പ്രദിപ് നായർ എല്ലാവരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന ചിലരിലൊരാളാണ്. അതിനാൽ ഏവരും മിത്രങ്ങൾ. അതു പോലെ തന്നെ എന്നും പക്വവും വിവേകപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെയും പ്രദീപ് നായര്‍ വ്യത്യസ്ഥനാകുന്നു.
നാഷണൽ വൈസ് പ്രസിഡന്ടായും എമ്പയർ റീജിയൻ ആർ.വി.പി ആയും യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്ടായും പ്രദിപ് നായരുടെ പ്രവർത്തന മികവും അർപ്പണബോധവും ഏവരും കണ്ടറിഞ്ഞിട്ടുള്ളതാണ്. വഹിച്ചിട്ടുള്ള സ്ഥാനങ്ങളോടൊക്കെ നീതി പുലർത്തിയ പ്രദീപ് ഭിന്നതകള്‍ സംഘടനയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നു. ഫോമായില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. അത് എക്കാലവും അങ്ങനെ തന്നെയാവണം.
പൊതു പ്രവര്‍ത്തനം എന്നും ജീവിതത്തീന്റെ ഭാഗമായിരുന്ന പ്രദീപ് യോങ്കേഴ്സ് മലയാളി അസോസിയേഷനിലൂടെയാണ് (വൈ.എം.എ) സജീവമായ സംഘടനാ പ്രവർത്തനം തുടങ്ങിയത്. അതിലൂടെ ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. അത് പ്രചോദനമായി.
അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഒരു അവസരമായിട്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെയും ഇപ്പോൾ ട്രഷറർ സ്ഥാനത്തേയും കാണുന്നത്.
പാനലില്‍ അംഗമല്ലെങ്കിലും പാനല്‍ നല്ലതാണെന്നതാണ് കരുതുന്നത് . കാരണം ഒരേ പാനലിലുള്ളവര്‍ തെരെഞ്ഞെടുക്കപ്പെട്ടാല്‍ സംഘടനയില്‍ അഭിപ്രായവ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.
2006-ല്‍ യോങ്കേഴ്സ് മലയാളി അസോസിയേഷനില്‍ കമ്മറ്റി മെമ്പര്‍ ആയിട്ടാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അസോസിയേഷന്റെ എല്ലാ പദവികളും അലങ്കരിക്കുവാന്‍ സാധിച്ചു. 2008 ല്‍ വൈ.എം.എ സെക്രട്ടറി ആയിരിക്കെയാണ് ഫോമായിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്.
2008-2010- എമ്പയര്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍. 2010 മുതല്‍ 2014 വരെ നാഷണല്‍ കമ്മിറ്റി അംഗം. തുടര്‍ന്ന് രണ്ടു വര്‍ഷം റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്‍.
2016-ല്‍ മയാമിയില്‍ നടന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. ആയി. ആര്‍.വി.പി. എന്ന നിലയില്‍ കണ്വന്‍ഷനു ഏറ്റവും കൂടുതല്‍ ഫാമിലി രജിസ്‌ടേഷന്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.
യോങ്കേഴ്സ് മലയാളി അസോസിയേഷനില്‍ നിന്നും ഒരു തുക സമാഹരിച്ച് കാന്‍സര്‍ സെന്ററിനു നല്‍കുവാന്‍ സാധിച്ചു. അതുപോലെ തന്നെ ഫോമയുടെ എമ്പയര്‍ റീജ്യന്‍ കണ്‍വന്‍ഷന്‍ ചെയര്‍ ആയിരിക്കുമ്പോള്‍ ആര്‍.സി.സി. പ്രോജക്ടിനു പതിനായിരം ഡോളര്‍ സമാഹരിച്ചു നല്‍കി.
കഴിഞ്ഞ വര്ഷം പുണ്ടകാനയിൽ നടന്ന കൺവൻഷന്റെ ഗ്ലോബൽ കോർഡിനേറ്റർ ആയിരുന്നു.