കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ ഏരിയയുടെ നേതൃത്വത്തില്‍ KPA ആസ്ഥാനത്തു വെച്ച് KPA ചില്‍ഡ്രന്‍സ് പാര്‍ലമെന്റുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി എക്‌സാം ഫോബിയ അവേര്‍നെസ്സ് ക്ലാസ്സ് സംഘടിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ പരീക്ഷയോടുള്ള ഭയവും ഉത്കണ്ഠയും മാറ്റി അവരുടെ മനസ്സ് പരീക്ഷക്ക് പാകമാക്കി എടുക്കുന്നതിന് വേണ്ടി കൊല്ലം പ്രവാസി അസ്സോസ്സിയേഷന്‍ സല്‍മാനിയ ഏരിയയുടെ നേതൃത്വത്തില്‍ എക്‌സാം ഫോബിയ ക്ലാസ്സ് സംഘടിപ്പിച്ചു. ഈ അവേര്‍നെസ്സ് ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും അതുപോലെതന്നെ രക്ഷിതാക്കള്‍ക്കും ഒരു പോലെ ഉപകാരപ്രദമായി മാറി.
പ്രവാസി ഗൈഡന്‍സ് സെന്റര്‍ ചെയര്‍മാനും സീനിയര്‍ കൗണ്‍സിലറുമായ ഡോ.ജോണ്‍ പനക്കല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും മാറാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ക്ലാസ്സ് എടുത്തു, KPA സല്‍മാനിയ ഏരിയ പ്രസിഡന്റ് ജയകുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏരിയ സെക്രട്ടറി ജി ബി ജോണ്‍ വര്‍ഗീസ് സ്വാഗതം ആശംസിക്കുകയും KPA പ്രസിഡന്റ് അനോജ് മാസ്റ്റര്‍
ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. KPA പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഡോ. ജോണ്‍ പനക്കലിന് കെപിയുടെ മെമെന്റോ നല്‍കി ആദരിച്ചു. കെ പി എ ചില്‍ഡ്രന്‍സ് വിങ് കണ്‍വീനര്‍ നിസാര്‍ കൊല്ലം, KPA ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, കെപിഎ ട്രഷറര്‍ മനോജ് ജമാല്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞ്, അനില്‍കുമാര്‍, രജീഷ് പട്ടാഴി എന്നിവര്‍ ആശംസയും, KPA സല്‍മാനിയ ഏരിയ ട്രഷറര്‍ സന്തോഷ് കുമാര്‍ നന്ദിയും അര്‍പ്പിച്ചു. ഏരിയ കോര്‍ഡിനറ്റര്‍ റെജിമോന്‍ ബേബികുട്ടി, സെന്‍ട്രല്‍ കമ്മിറ്റി അംഗം ബിജു ആര്‍ പിള്ള എന്നിവര്‍ അവേര്‍നെസ്സ് ക്ലാസ്സ് നിയന്ത്രിച്ചു.