വിറയാര്‍ന്ന വിരല്‍ തുമ്പിലേന്തുമീ തൂലിക
മുനയില്‍ നിന്നൊഴുകുമീ വിരഹഗാനം
നനവാര്‍ന്നു മിഴിനീര്‍ക്കണങ്ങള്‍ പതിച്ചിന്ന്
വികലമായ്തീര്‍ന്നൊരീതാളുകളില്‍
കരകാണാക്കടലിന്റെ തീരത്തുനിന്നേറെ
തിരകളടിയുന്നെന്‍ മനസ്സിന്റെ തീരത്ത്
വികലമായ് മോഹനസ്വപ്നങ്ങളൊക്കയും
വിടപറഞ്ഞെങ്ങോ മറയുന്നു മൂകമായ്
വിരിയുന്നു മോഹങ്ങള്‍ ചിരകു കരിഞ്ഞിന്ന്
പിരിയുന്നു നിത്യമായ് പട്ടടയ്ക്കുളളിലും
നുകരുവാന്‍ ചുണ്ടോടടുപ്പിക്കും ചഷകത്തില്‍
നിറയുന്നു ജീവിത കൈയ്പ്പു രസങ്ങളും
മാറിലെ ചൂടേറ്റു വളര്‍ന്നൊരീ വസന്തങ്ങള്‍
മാറുന്നു വിചിത്രമായ്, വിജനമായെന്നെന്നും
മാത്രകള്‍ യാത്ര പറഞ്ഞു വിരിഞ്ഞപ്പോള്‍
ഗാത്രങ്ങളെന്തിന് വേവലു പൂണ്ടിപ്പോള്‍
നിഴലുകള്‍ പോലുമുപേക്ഷിച്ചുപോയെന്നെ
നിറങ്ങളില്ലാത്ത വിരസമാം ദിനങ്ങളില്‍
നടുങ്ങുന്നു മാനസം ദുര്‍ബലമായിപ്പോള്‍
നുറുങ്ങുന്നു ദേഹവും ശരശയ്യയില്‍ വീഴവേ
ശവം തീനിപ്പക്ഷികള്‍ ചിറകിട്ടടിക്കുന്നു
കഴുമരത്തിന്‍ നിഴലില്‍ ഞാനുറങ്ങുന്നു
തേങ്ങിക്കരയുവാനാവില്ലെനിക്കിന്ന്
തൂക്കുവാന്‍ ബാഷ്പകണങ്ങളുമില്ലിന്ന്
വാക്കുകള്‍ ചത്തുകുരുങ്ങുന്നു തൊണ്ടയില്‍
വീഴുന്നു പാഴ്മണ്ണില്‍ നൊമ്പരപ്പൂക്കളും!!!
പ്രേമം സഫലമാകാതെ പോയ എല്ലാ കമിതാക്കള്‍ക്കും വേണ്ടി ഈ കവതി സമര്‍പ്പിക്കുന്നു. എല്ലാവര്‍ക്കും പ്രേമനിര്‍ഭരമായ ഒരു വാലന്റയിന്‍ ദിവസം നേരുന്നു.
നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന പ്രവാസി അന്തരിച്ചു.