കവന്‍ട്രി: ഫെബ്രുവരി 13, വ്യാഴാഴ്ച യു കെയിലെത്തുന്ന സമരനായകനും യുവ എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്ന യു കെയിലെ ആദ്യ പൊതു ചടങ്ങ് കവന്‍ട്രിയില്‍ വച്ച് നടക്കും. മീറ്റ് & ഗ്രീറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ എന്ന പരിപാടി കവന്‍ട്രി ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ 10 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗംഭീര പൗര സ്വീകരണമാണ് രാഹുലിനായി കവന്‍ട്രിയില്‍ ഒരുക്കിയിരിക്കുന്നത്.
ഓ ഐ സി സി (യു കെ) കവന്‍ട്രി യൂണിറ്റും ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റും ചേര്‍ന്നാനാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി / വിവിധ റീജിയന്‍, യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ ചടങ്ങുകളുടെ ഭാഗമാകും.
പുതിയതായി രൂപീകരിച്ച കവന്‍ട്രി യൂണിറ്റിന്റെ ഇന്‍സ്റ്റലേഷനും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാരവാഹികള്‍ക്കുള്ള 'ചുമതല പത്രം' കൈമാറ്റവും ചടങ്ങില്‍ വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍വഹിക്കും. ഓ ഐ സി സി (യുകെ) കവന്‍ട്രി യൂണിറ്റ് രാഹുലിന് 'സ്‌നേഹാദരവ്' നല്‍കും.
മുന്‍കൂട്ടി സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. +447436514048 എന്ന ഫോണ്‍ നമ്പറില്‍ വൈകിട്ട് 5 മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വിളിച്ച് സീറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ്.
വേദി:
The Tiffin Box Restaurant
7-9 Butts, Coventry
CV1 3GJ