Image

'കാതലിക്കാ നേരമില്ലൈ' ഒടിടിയില്‍ എത്തി

Published on 11 February, 2025
'കാതലിക്കാ നേരമില്ലൈ'  ഒടിടിയില്‍ എത്തി

രവി മോഹൻ നായകനായി വന്ന ചിത്രമാണ് കാതലിക്കാ നേരമില്ലൈ. ചിത്രത്തിന്റെ കളക്ഷൻ നിരാശപ്പടുത്തുന്നതായിരുന്നു. കാതലിക്കാ നേരമില്ലൈ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഒടിടിയില്‍ ചിത്രത്തിന് ലഭിക്കുന്നത്. നടൻ ജയം രവി അടുത്തിടെയാണ് തന്റെ പേര് രവി മോഹനെന്നാക്കി മാറ്റിയത്. കിരുത്തിഗ ഉദയനിധിയാണ് ചിര്തത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിത്യ മേനനാണ് നായികയായി എത്തിയിരുന്നത്.

രവി മോഹൻ നായകനായി മുമ്പെത്തിയ ചിത്രം ബ്രദറായിരുന്നു. രവി മോഹൻ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രദര്‍. ബ്രദറിന്റെ പ്രധാന പ്രമേയം സഹോദരി- സഹോദര ബന്ധമാണെന്ന് രവി മോഹൻ വെളിപ്പെടുത്തിയിരുന്നു. പ്രിയങ്ക മോഹൻ ആയിരുന്നു നായികയായി എത്തിരുന്നത്.

സംവിധായകൻ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണെന്നും കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും ജയം രവി വ്യക്തമാക്കിയിരുന്നുന്നു. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും  ഉണ്ടെന്നും രവി മോഹൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതൊന്നും ചിത്രത്തിനെ രക്ഷിച്ചില്ല ചിത്രം പരാജയപ്പെടുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക