Image

'പ്രേമലു' രണ്ടാം ഭാഗം ജൂണിൽ തുടങ്ങും

Published on 11 February, 2025
'പ്രേമലു' രണ്ടാം ഭാഗം  ജൂണിൽ തുടങ്ങും

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പണംവാരി പടങ്ങളിൽ ഒന്നായ പ്രേമലുവിന്റെ  ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാവന സ്റ്റുഡിയോസ്. ഒന്നാം പിറന്നാൾ ദിനത്തിൽ ഏറെ രസകരമായ ഒരു വീഡിയോയിലൂടെയാണ് ഭാവന സ്റ്റുഡിയോസ് പ്രേമലുവിന് പിറന്നാൾ ആശംസകൾ നേർന്നത്. പ്രേമലുവിന്റെ രണ്ടാം ഭാഗം 2025 ജൂണിൽ ഷൂട്ട് തുടങ്ങും എന്നതിന്റെ സൂചനകളും വീഡിയോയിലുണ്ട്.

2024 ഫെബ്രുവരി 9ന് തീയറ്ററുകളിൽ എത്തിയ ‘പ്രേമലു’ ഗംഭീര വിജയമാണ് നേടിയത്. എല്ലാത്തരം പ്രേകഷകരെയും ഒരുപോലെ ആകർഷിച്ച ചിത്രം ഇന്ത്യ ഒട്ടാകെ തരംഗമായി മാറി. ഭാവന സ്റുഡിയോസിന്റെ ബാനറിൽ നസ്ലൻ, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴിമാറ്റപ്പെടുകയും അവിടെയും വമ്പൻ വിജയം ആവർത്തിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക