Image

ഒടിടിയില്‍ റെക്കോര്‍ഡുമായി ‘ഐഡന്‍റിറ്റി

Published on 12 February, 2025
ഒടിടിയില്‍ റെക്കോര്‍ഡുമായി ‘ഐഡന്‍റിറ്റി

ഒടിടി റിലീസില്‍ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടുകയാണ് ഐഡന്‍റിറ്റി. അതിന്‍റെ ഔദ്യോ​ഗിക കണക്കുകളും ഇപ്പോഴിതാ പുറത്തെത്തിയിട്ടുണ്ട്. ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്‍റിറ്റി. ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന റിലീസുകളില്‍ ഒന്നായി ജനുവരി 2 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 

പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെ ജനുവരി 31 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം നേടുന്ന ട്രാക്ഷന്‍ സംബന്ധിച്ചുള്ള കണക്കുകളുമായി പുറത്തെത്തിയിരിക്കുകയാണ് സീ 5.

തങ്ങളുടെ പ്ലാറ്റ്‍ഫോമില്‍ 200 മില്യണ്‍ (20 കോടി) സ്ട്രീമിം​ഗ് മിനിറ്റുകളാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് സീ 5 വ്യക്തമാക്കുന്നത്. റെക്കോര്‍ഡ് കാഴ്ച എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫോറെന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളിനും അനസ് ഖാനുമൊപ്പം ടൊവിനോ എത്തുന്ന ചിത്രമാണ് ഐഡന്‍റിറ്റി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക