ഒരു ബോളിവുഡ് താരത്തോട് തോന്നിയ ആരാധനയുടെ പുറത്ത് ഒരു ആരാധിക ചെയ്തു വച്ച ഒരു കാര്യമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ബോളിവുഡ് സിനിമകള്‍ പോലെ ജീവിതവും പലപ്പോഴും വര്‍ത്തകളിലിടം പിടിച്ച താരമാണ് സഞ്ജയ് ദത്ത്. മരണത്തിന് മുമ്പ് കോടികള്‍ വിലമതിക്കുന്ന തന്റെ മുഴുവന്‍ സ്വത്തും സഞ്ജയ് ദത്തിനായി എഴുതി വച്ച ഒരു വിചിത്രയായ ആരാധികയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധ നേടുന്നത്.
സഞ്ജയ് ദത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കോള്‍ വരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2018ല്‍ ആണ് സംഭവം. മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീലാണ് ആരാധകരെയടക്കം ഞെട്ടിച്ചത്. നിഷ പാട്ടീല്‍ തന്റെ മരണശേഷം 72 കോടി വിലമതിക്കുന്ന തന്റെ സ്വത്തുക്കള്‍ സഞ്ജയ് ദത്തിന്റെ പേരിലേക്ക് വില്‍പത്രം തയ്യാറാക്കി വയ്ക്കുകയായിരുന്നു. ഒരിക്കല്‍ പോലും സഞ്ജയ് ദത്തിനെ കണ്ടിട്ടില്ലാത്ത നിഷ പാട്ടീലിന്റെ ഈ പ്രവര്‍ത്തി താരത്തില്‍ വളരെയധികം ഞെട്ടലുണ്ടാക്കി.
മുംബൈയില്‍ നിന്നുള്ള 62കാരിയായ നിഷ മാരകമായ രോഗവുമായി പോരാടുകയും തന്റെ സ്വത്തുക്കള്‍ മുഴുവന്‍ നടന് കൈമാറാന്‍ ബാങ്കിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തതായാണ് റിപോര്‍ട്ടുകള്‍. നടന് സ്വത്ത് എല്ലാം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിഷ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിരവധി കത്തുകള്‍ എഴുതിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018ല്‍, നിഷാ പാട്ടീല്‍ എന്ന ആരാധികയെ കുറിച്ച് പോലീസില്‍ നിന്ന് സഞ്ജയ് ദത്തിന് അപ്രതീക്ഷിത കോള്‍ ലഭിക്കുകയായിരുന്നു.