Image

നഷ്ടപ്രണയം (പ്രണയവാര രചനകൾ: ഗിരീഷ് നായർ, മുംബൈ)

Published on 14 February, 2025
നഷ്ടപ്രണയം (പ്രണയവാര രചനകൾ: ഗിരീഷ് നായർ, മുംബൈ)

നഷ്ടമായെങ്കിലും, ഇഷ്ടമാണോമലേ ലക്ഷ്മി!ll
നിൻ മിഴിയോരത്തെ പ്രണയാർദ്രവീചികൾ
കഷ്ടമാണെങ്കിലും ഇഷ്ടമാണോമലേ ലക്ഷ്മി!
കരളിൽ നീ വിടർത്തിയ പ്രണയാർദ്രനോവുകൾ
കാലത്തിനപ്പുറം പൂവായ് വിടരുമാ-
രാഗത്തിൻ വിത്തുകൾ ലക്ഷ്മി നീ വിതച്ചില്ലയോ
കാലം പറയാത്തൊരാ കഥകളെല്ലാമെൻ
രാഗാർദ്രമാനസം കവിതയായ് പേറുന്നു 
അന്നെനിക്കേകിയ പ്രണയസന്ദേശങ്ങൾ
കാലത്തിൻ നോവുകൾ മായ്ച്ചതില്ലിന്നുമേ
ആരുമറിയാതെയിന്നും ഞാൻ കാക്കുന്നു
കാലാതിവർത്തിയായ് നിൻ പ്രണയകാവ്യങ്ങളെ
വിശ്വംവിളങ്ങുമാ പ്രണയകാവ്യങ്ങളിൽ
നായകഭാവമായ് ഞാനൊരുങ്ങീടവേ
വിശ്വത്തിൻ സൗന്ദര്യമാകെ സ്വരൂപിച്ചു
നായികാഭാവത്തിൽ ലക്ഷ്മി നീയിരുന്നീലയോ 
വിധിയുടെ ക്രൂരമാം കളിയരങ്ങിലെ
കളിവിളക്കിൻ തിരിയാളിപടർന്നതും
വഹ്നിയിൻനാളങ്ങൾ നമ്മെപൊതിഞ്ഞതും
കൈവിട്ടുപോയൊരാ പ്രണയസ്വപ്നങ്ങളും
ഇന്നുമെന്നോർമ്മയിൽ നന്നായ് തെളിയുന്നു 
കാലം കടന്നൊരീ ജീവിതസന്ധ്യയിൽ
ഇനിയൊരു ജന്മമുണ്ടാകുകയെങ്കിലീ
കണ്ണന്റെ രാധയായ് ലക്ഷ്മി നീ പിറന്നീടേണം...

 

Join WhatsApp News
Sudhir Panikkaveetil 2025-02-14 16:52:55
ഓരോരോ യുഗം തോറും കമിതാക്കൾ അവരുടെ അഭീഷ്ടനിവർത്തിക്കായി ഭൂമിയിൽ ജന്മം എടുക്കും. തീർച്ചയായും സാറിന്റെ ലക്ഷ്മി ദേവി അവതരിക്കും രാധയായിട്ടല്ല ഗിരിജയായിട്ടു അപ്പോഴല്ലേ ഗിരീഷ് ആകാൻ കഴിയു. നല്ല വരികൾ നഷ്ടപ്രണയത്തിന്റെ ഏങ്ങലുകൾ ഉണ്ട്. ഇപ്പോൾ പ്രണയസരോവര തീരത്ത് ചിന്തവിഷ്ടനായി ഇരുന്നു എഴുതുക. "നീ വരുവോളം പാടാനൊരായിരം പ്രണയപല്ലവികൾ" തീർക്കുക .അഭിനന്ദനം
RAMESH 2025-02-15 07:13:40
കവിതയിലെ വരികൾ ഒരു നഷ്ടപ്രണയത്തെക്കുറിച്ചുള്ള മനോഹരമായ ഒരു കവിതയാണ്. ഇതിലെ പ്രധാന ആശയം, നഷ്ടപ്പെട്ടുപോയെങ്കിലും മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന പ്രണയത്തെക്കുറിച്ചാണ്. കവിതയുടെ ഓരോ വരിയും ശ്രദ്ധിച്ച് വായിക്കുമ്പോൾ ചില കാര്യങ്ങൾ വ്യക്തമാകുന്നു. ലക്ഷ്മിയോടുള്ള കവിയുടെ പ്രണയം എത്രത്തോളം തീവ്രമായിരുന്നു എന്ന് ഈ വരികൾ പറയുന്നു. നഷ്ട്ടപെട്ടുപോയെങ്കിലും ആ പ്രണയം ഇപ്പോഴും കവിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പ്രണയം നഷ്ട്ടപെട്ടതിന്റെ വേദന കവി മറച്ചു വെക്കുന്നില്ല. ആ വേദന കാലം കഴിയുന്തോറും മനസ്സിൽ കൂടുതൽ ശക്തമായി അനുഭവപ്പെടുന്നു എന്ന് കവി പറയുന്നു. ഓർമ്മകൾ: ലക്ഷ്മിയുമായുള്ള ഓർമ്മകൾ കവിയുടെ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നു. ആ ഓർമ്മകൾ കവിക്ക് ഒരുപാട് സന്തോഷം നൽകുന്നു. പ്രതീക്ഷ: ഒരുപക്ഷെ മറ്റൊരു ജന്മത്തിൽ എങ്കിലും ലക്ഷ്മി തന്റെ ജീവിതത്തിലേക്ക് വരണമെന്ന് കവി ആഗ്രഹിക്കുന്നു. ഈ കവിത വായനക്കാരുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു. പ്രണയം എത്രത്തോളം ശക്തമാണ്? കാലം അതിനെ മാറ്റാൻ കഴിയുമോ? നഷ്ട്ടപെട്ട പ്രണയം നമ്മുക്ക് എത്രത്തോളം വേദന നൽകും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോരുത്തരുടെയും അനുഭവങ്ങളെ ആശ്രയിച്ചിരിക്കും. ഈ കവിതയിലെ ചില പ്രധാന ബിന്ദുക്കൾ: "നഷ്ടമായെങ്കിലും, ഇഷ്ടമാണോമലേ ലക്ഷ്മി!" - ഈ വരികൾ നഷ്ടപ്രണയത്തിൻറെ തീവ്രതയും നിസ്സഹായതയും എടുത്തു കാണിക്കുന്നു. "കരളിൽ നീ വിടർത്തിയ പ്രണയാർദ്രനോവുകൾ" - പ്രണയം നൽകിയ വേദന എത്ര വലുതായിരുന്നു എന്ന് ഈ വരികൾ പറയുന്നു. "കാലം പറയാത്തൊരാ കഥകളെല്ലാമെൻ രാഗാർദ്രമാനസം കവിതയായ് പേറുന്നു" - കാലം മായ്ച്ചാലും മനസ്സിലെ ഓർമ്മകൾ മായാതെ സൂക്ഷിക്കുന്നു. "കണ്ണന്റെ രാധയായ് ലക്ഷ്മി നീ പിറന്നീടേണം..." - അടുത്ത ജന്മത്തിലും ലക്ഷ്മിയെ തന്റെ പ്രണയമായി കിട്ടാൻ കവി ആഗ്രഹിക്കുന്നു. ഈ കവിത വായനക്കാർക്ക് പ്രണയത്തെക്കുറിച്ചും നഷ്ട്ടങ്ങളെക്കുറിച്ചുമുള്ള ഒരുപാട് ചിന്തകൾ നൽകുന്നു.
girish nair 2025-02-15 10:58:30
സുധീർ സർ, താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. താങ്കൾക്ക് എന്റെ കവിത ഇഷ്ടപ്പെട്ടതിലും താങ്കളുടെ നല്ല വാക്കുകൾക്കും ഒരുപാട് നന്ദി. ഇതുപോലെ കൂടുതൽ നല്ല വരികൾ എഴുതാൻ എനിക്ക് ഇത് പ്രചോദനമാവട്ടെ എന്ന് ഞാനാശിക്കുന്നു.
Sudhir Panikkaveetil 2025-02-15 14:12:10
ഗിരീഷ് സാറേ സൂക്ഷിക്കണം പണ്ടൊക്കെ കാത്തു സൂക്ഷിച്ചത് കാക്കച്ചി കൊത്തികൊണ്ടു പോകുമായിരുന്നു. ഇപ്പോൾ അത് കാട്ടുമാക്കാനാണ്. അവൻ കൊത്തിയാൽ പിന്നെ ബുദ്ധിമുട്ടാണ് തിരിച്ചു കിട്ടാൻ. അല്ലെങ്കിൽ തന്നെ കാട്ടുമാക്കാൻ കൊത്തിയത് കിട്ടിയിട്ട് എന്ത് കാര്യം.ഹ..ഹ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക