"കമ്പി- തപാൽ വകുപ്പ് " എന്ന് ഒറ്റ പേര് നൽകിയിരുന്ന അക്കാലത്ത് ടെലിഫോൺ വകുപ്പും, തപാൽ വകുപ്പും രണ്ടായി ആണ് പ്രവർത്തിച്ചിരുന്നു..
സമരക്കാരെ നേരിടാനാണ് ഷോർട്ട് ഡ്യുട്ടിക്കാരായി ഞങ്ങളെ തിരഞ്ഞെടുത്തത്. ജോലി കിട്ടാൻ നിമിത്തമായത് എസ്. എസ് എൽ. സി. യുടെ മികച്ച ജയം.
പണിയെടുക്കുന്ന ഓരോ മണിക്കുറിനും മുന്നേ മുക്കാൽ രുപാ പ്രതിഫലം.
സി..ഏ.തൊഴിലാളി എന്ന കുപ്പായവുമായി ആർട്ടിക്കിൾ ഷിപ്പ് കാലം. രാവിലെ ചാർട്ടഡ് അക്കൗണ്ടന്റ് ഓഫീസിൽ.
ഉച്ച കഴിഞ്ഞ് മുന്നു മണിക്കുർ ടെലിഫോൺ ഓപ്പറേറ്റർ ജോലി.
"നമ്പർ പ്ലീസ് "പറഞ്ഞ് ടെലിഫോൺ വരിക്കാർക്ക് ട്രങ്ക് കോളും, ലോക്കൽ കോളും കണക്റ്റ് ചെയ്ത് നൽകണം.
ഇടത്തരം നഗരത്തിലിറങ്ങി ബസ് സ്റ്റാൻഡിൽ നിന്നും എക്സ്ചേഞ്ചിലേക്ക് ഓട്ടമാണ്.
13- 40 എന്നാൽ ഉച്ചക്ക് ഒന്ന് നാൽപ്പതിന് ജോലിക്ക് കയറണം. തുടർന്ന് മുന്നു മണിക്കുർ
ആരെങ്കിലും ലീവ് എടുത്താൽ 16:40 എന്ന് നാല് നാൽപ്പതു മുതൽ മുന്നു മണിക്കൂർ കൂടി ഡ്യുട്ടി.
ആകെ ആറു മണിക്കുർ.
ഒപ്പം ഹാരോൾഡ്, ജയൻ, പിള്ള സാർ, കറുപ്പ് ചേട്ടൻ, കരുവിള
ഹാരോൾഡ് കണ്ടു പിടിച്ച നമ്പറിൽ കൗതുകത്തിൽ ചെവിയോർത്തപ്പോൾ കവിത തുളുമ്പുന്നു.
ഇരുപതുകാരന്റെ സ്വപ്നങൾക്ക് ചിറകു മുളച്ച ദിനങ്ങൾ.
ദിവസവും 16 - 40 ഡ്യുട്ടി കിട്ടാനും, കവിത തുളുമ്പന്ന വാക്കുകളുടെ തേരിലേറി നക്ഷത്രങ്ങളുടെ ലോകത്ത് പറക്കാനും സാധിച്ച ദിനങ്ങൾ
കാണാതെ, ശബ്ദം മാത്രം കേട്ട് ഉള്ളിലെ ഇഷ്ടവും അടുപ്പവും പറയാതെ പറഞ്ഞ ദിവസങ്ങൾ.
ഒരു വൈകുന്നേരം, ജോലിക്ക് ഇടക്കുള്ള ഇടവേളയിൽ ചെറിയ ചായക്കടയിൽ എത്തിയപ്പോൾ തട്ടു ദോശയും ചമ്മന്തിയും തീർന്നിരുന്നു.
ഇന്നുമറിയില്ല , എന്തൊകൊണ്ടാണ് ആ വൈകുന്നേരം ഇക്കാര്യം ശബ്ദം മാത്രം കേട്ട, നേരിട്ട് കാണാത്ത നാലാം വേദക്കാരിയോട് പറഞ്ഞതെന്ന്.
.
ഉടൻ മറുപടിയെത്തി
"വിശന്ന് ഇരിക്കണ്ട.
ഈ നാലാം വേദക്കാരിക്ക് ദോശ ഉണ്ടാക്കാൻ അറിയാം."
പക്ഷേ ഉമ്മച്ചി അറിയരുത്."
വലിയ ഗയിറ്റ് കഴിത്ത് മതിലിന്റെ മുകളിൽ ഒരു പൊതി ഞാൻ വയക്കാം. കഴിച്ചിട്ട് വിളിക്കണം.
പകൽ സന്ധ്യയെ വരവേൽക്കുന്ന നേരത്ത് ആ മതിലിന് മുകളിൽ വെച്ച ദോശ പൊതിയുമായി തിരിച്ച് ടെലിഫോൺ എക്സ്ചേഞ്ചിൽ എത്തി. ഡൈനിംഗ് റൂമിൽ ഹാരോൾഡ് എന്ന നല്ല കുട്ടുകാരന്റെ കണ്ണിൽ പെടാതെ തുറന്ന ദോശ പൊതിയിൽ മുഴുവൻ ആ തുടുത്ത മനസ്സായിരുന്നു.
സ്നേഹത്തിൻ പുന്തോപ്പിൽ കൈ പിടിച്ചു നടന്ന ആളെ നേരിൽ കാണാൻ പിന്നെയും നാളുകൾ ഏറെ വേണ്ടി വന്നു. തലയിൽ തട്ടമില്ലെങ്കിലും അഞ്ചു നേരം നിസ്കരിക്കുന്ന, സ്വന്തം ഉമ്മച്ചിയെ കണ്ടാൽ വിറക്കുന്ന ,ബിരുദ വിദ്യാർത്ഥിനി.
അനന്തപുരിയിലേക്ക് മാറ്റം കിട്ടിയപ്പോൾ ഐ.ഏ. എസ് കോച്ചിംഗിനായി ആ നഗരത്തിൽ കൂടെ എത്തി..
പിന്നെ എവിടെയാണ് അപരിചതരായത്. മതത്തിന്റെ വേലിക്കെട്ടാവാം
ഇപ്പോൾ അഞ്ചു പതിറ്റാണ്ടിനു ശേഷം പേരക്കിടാവിന്റെ ചോറുണിന് ഗുരുവും വായുവും ചേർന്ന ക്ഷേത്ര നഗരത്തിലേക്ക് ഉള്ള യാത്രയിൽ കാതിൽ വീണ്ടും എത്തിയ ആ ശബ്ദത്തിന് കണ്ണീരിന്റെ മെമ്പൊടി.
"വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം " എന്ന വരികൾ മുളി നടന്ന ആൾ.
പക്ഷേ ഇന്നോ?
മൂന്ന് ഭുഖണ്ഡങ്ങളിൽ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി.
പക്ഷേ പഴയ കുട്ടുകാരനെ മറന്നില്ല.
ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ, എല്ലാരെയും ഭയന്നിട്ടും ഒപ്പം നടക്കാൻ കാട്ടിയ കരുത്ത്.
ഏത് പേരിട്ട് വിളിക്കണം എന്ന് അറിയാത്ത അനുരാഗത്തിന്റെ ആദ്യ നാളുകൾ.
ഇപ്പോഴത്തെ ന്യു ജെൻ വാലന്റെൻമാരുടെ മിടിപ്പുകളിൽ
"അലിഞ്ഞു ചേർന്നതിന് ശേഷം പിരിഞ്ഞ് പോയവൾക്കായി മംഗളം നേരാൻ മനസ്സ് ഉണ്ടാവില്ല."
നേരിട്ട് കാണുന്നില്ലെങ്കിലും ഉള്ളം നിറച്ച് ഇന്നുമുണ്ട് ആ കരുതൽ.