കൊല്ലം പ്രവാസി അസോസിയേഷന്‍ സംഘടനാ ഭാരവാഹികള്‍ക്കായി സംഘടന പഠന ക്യാമ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ സി എ ഹാളില്‍ വച്ച് സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു.
KPA ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ സ്വാഗതം ആശംസിച്ച പഠന ക്യാമ്പ് KPA പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉത്ഘാടനം നിര്‍വഹിച്ചു.തുടര്‍ന്ന് സംഘടനാ പഠന ക്യാമ്പ് കമ്മിറ്റി അംഗങ്ങളായ അനോജ് മാസ്റ്റര്‍,നിസാര്‍ കൊല്ലം, രാജ് ഉണ്ണികൃഷ്ണന്‍, കിഷോര്‍ കുമാര്‍,ബിനു കുണ്ടറ, പ്രശാന്ത് പ്രബുദ്ധന്‍ എന്നിവര്‍ KPA യുടെ സംഘടനയുടെ ഭരണഘടന, പ്രവര്‍ത്തനം, സാമ്പത്തികം,അച്ചടക്കം, ചാരിറ്റി, മെമ്പര്‍ഷിപ് പ്രവര്‍ത്തനം മുതലായ വിഷയത്തില്‍ പഠന ക്ലാസ് എടുത്തു. 40 ഓളം വരുന്ന സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും 60 ഓളം വരുന്ന ഏരിയ കമ്മിറ്റി ഭാരവാഹികളും പഠന ക്യാമ്പില്‍ പങ്കെടുത്തു.
KPA ഭാരവാഹികളുടെ നേതൃഗുണങ്ങളും സംഘടനാ പ്രവര്‍ത്തന രീതികളെയും കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കുവാന്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച പഠന ക്യാമ്പിന് സാധിച്ചു.തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ കെഎംസിസി ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ശ്രീ. ഷംസുദീന്‍ വെള്ളിക്കുളങ്ങര സാമൂഹിക പ്രവര്‍ത്തനം മനുഷ്യകടമ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയും ചെയ്തു കെ പി എ വൈസ് പ്രസിഡന്റ് ശ്രീ കോയിവിള മുഹമ്മദ് കുഞ്ഞ് സെക്രട്ടറിമാരായ അനില്‍കുമാര്‍ രജീഷ് പട്ടാഴി അസിസ്റ്റന്റ് ട്രഷറര്‍ ആയ കൃഷ്ണകുമാര്‍ എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ അര്‍പ്പിക്കുകയും കെ. പി. എ ട്രഷറര്‍ മനോജ് ജമാലിന്റെ നന്ദിയോട് കൂടി പഠന ക്യാമ്പ് അവസാനിച്ചു.
--