ഈ വാലന്റൈൻ ദിനത്തിൽ
ആർക്കാണ്
ആശംസകൾ അർപ്പിക്കേണ്ടത്…
നീ എനിക്കോ…
അതോ
ഞാൻ നിനക്കോ…
പ്രണയ തീഷ്ണതയിൽ ഉരുകി
നമ്മുടെ ഹൃദയങ്ങൾ
ലയിച്ചു പോയില്ലേ…
‘ഇനിമേൽ നിങ്ങൾ രണ്ടല്ല,
ഒന്നാകുന്നു’
എന്ന വചനം പൂർത്തിയായില്ലേ…
ആകയാൽ നമുക്കിനി പറയാം:
“പ്രണയ സുരഭിലമായ ഈ കാലം
കടന്നു പോകാതിരിക്കട്ടെ!”