എന്റെ ഹൃദയമേ
നിന്റെ പ്രണയത്തെ
രഹസ്യമായ് സൂക്ഷിക്കുക.
ചഷകത്തിന്നുള്ളിലെ വീഞ്ഞു പോലെ
ആത്മാവിന്നുള്ളിലെ പ്രണയം
നമ്മൾ കാണുന്നതു
സ്ഫടികഭാജനത്തിലെ
ദ്രാവകം മാത്രം
അതിന്റെ ലഹരിയോ
ഒളിഞ്ഞിരിയ്ക്കയും
വരൂ എന്റെ പ്രേമമേ
കിളികളുടെ ആനന്ദഗീതികൾ
നമ്മുടെ ചേതനകളിൽ നിറയ്ക്കാം
കുറിഞ്ഞി പൂത്ത താഴ്വരകളിലെ
സുഗന്ധം നിശ്വസിച്ച് പരസ്പരം
ചുംബനങ്ങൾ കൈമാറാം
പ്രണയികളുടെ ആലിംഗനം പോലെ
മുന്തിരിത്തളിരുകൾ ചുറ്റിപ്പടരുന്ന മലഞ്ചെരിവിലേയ്ക്കു പോകാം
ക്ലാന്ത ദിനങ്ങളുടെ അദ്ധ്വാനഭാരത്തിൽ നിന്ന്
ഈ ദിനം നമുക്കു ഇളവേൽക്കാം...