പ്രണയവർണ്ണങ്ങൾ അകതാരിൽ
വിരിഞ്ഞില്ലേൽ ഞാൻ വെറുമൊരു
പ്രതിമയായ് മാറിയേനെ
മധുര വികാരമായ് പ്രണയം
പുണർന്നില്ലേൽ ജഡമായ് തീർന്നേനെ
ഞാനൊരു ശിലപോലായേനെ
ആദ്യമായ് കണ്ട നാൾ മനം തളിർത്തു
ആദ്യാനുരാഗത്താൽ മനം കുളിർത്തു
അറിയാതെയേതോ അനുഭൂതിയെന്നിൽ പൂത്തുലഞ്ഞു
ഹൃദയ സമാഗമം ഹൃദ്യമാം സ്വരമായി
പതിയേയെൻ കാതിലൊരു പ്രണയ
ഗാനമായലയടിച്ചു
പൊയ്പോയ ജന്മത്തിൽ
നീ തന്നു പോയൊരാ
വർണ്ണ മയൂരത്തിൻ പീലിയൊന്നു
പെറ്റു പെരുകുവാൻ സൂക്ഷിച്ചിട്ടുണ്ടിന്നുമെൻ
പ്രണയത്തിൻ മാസ്മര ചെപ്പിനുള്ളിൽ
ഒന്നിനും തടുത്തീടാൻ വയ്യാത്ത ശക്തിയായ്
പ്രണയം പ്രകൃതിയിലൊന്നാകെ
കനിവായ് നിറഞ്ഞീടട്ടെ
പ്രണയ മലരുകൾ എങ്ങും വിരിഞ്ഞിടട്ടെ
പ്രാണൻ്റെ പ്രാണനാം
പ്രണയത്തെയോർക്കുവാൻ
ഈ ദിനമാചരിക്കാം
Happy Valentine's Day to all !
****