ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മാർക്കോ. മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയാണ് നേടിയത്. ചിത്രമിപ്പോൾ സോണി ലിവിലൂടെ സ്ട്രീം ചെയ്യുകയാണ്. ഒടിടിയിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നാണ് മാർക്കോയെന്നും മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.
അതേസമയം കേരളത്തിന്റെ കെജിഎഫ് ആണ് മാർക്കോ എന്നും സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. കൂടാതെ ചിത്രത്തിന്റെ മ്യൂസിക്കിനെപ്പറ്റിയും നല്ല അഭിപ്രായങ്ങളാണ് വരുന്നത്. ചിത്രം ഒടിടി റിലീസിൽ തമിഴ്, തെലുങ്ക് പ്രേക്ഷകരെ വളരെയധികം തൃപ്തിപ്പെടുത്തിയെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.