നീയും....ആ...ആ...ആ...ആ നീലാവും
നീയും നിലാവും എനിക്കൊരു പോലെ
പറയാതെ പോയ പ്രണയമേ...
അറിയാതെ പോയ പ്രണയമേ
വഴി മറന്ന യാത്രികരെ പോലെ
വാക്കുകൾക്കുള്ളിലെ മൗനങ്ങളായ്
നീയും....ആ...ആ...ആ നിലാവും
നീയും നീലാവും എനിക്കൊരു പോലെ
നിറയഴകിലൊരു വെൺ തൂവലായ്
കുളിർക്കാറ്റിലലിയും നിൻ ഗന്ധമായ്
ആത്മാവ് പൂക്കുന്നൊരിയാമങ്ങളിൽ
പ്രണയാർദ്രനായ് അതിലോല പ്രണയാർദ്രനായ്
നിൻ നീല നയനങ്ങളിൽ മൃതി തേടിയലയുന്നു
നീയും നിലാവും....
നീയെന്ന മോഹം ചിറകറ്റ ശലഭമായ്
ഏകാന്തമീ കനൽ പൂവീ ലെരിയുന്നുവോ..
കാണാമറയത്തായി പിടയുന്നൊരെൻ
പ്രാണൻ മുറുകും തന്ത്രികളിൽ
മീട്ടുന്ന രാവോർമ്മയായ് ...
നീയു നീലാവു....
രാപ്പാടിതൻ ഈണമേ തോ കാതോരം ചേരും നേരം
രാവേറെ പെയും കുളിർ മാരിയായ്
രാഗാർദ്രമായ് നിന്നോർമ്മകളിൽ
ലോലമായി അതിലോലമായി