പ്രകാശങ്ങൾ എന്റെ
വലയത്തിലേക്ക്,
എത്തി നോക്കുന്നില്ല.!
എന്നിലെ ഇരുട്ടിന്റെ
വൃത്തത്തെ, ആരും
പരിശോധിക്കുന്നില്ല.!
ഏകാന്തമായി അലറുന്ന
എന്റെ ഗാനത്തെ,
ആരും ഗൗനിച്ചില്ല.!
പതിവായി എന്നിലേക്ക്
വരുന്ന ഇരുണ്ട
സന്ദേശത്തെ,ആരും
ശ്രവിച്ചില്ല.!
മൂകതയാൽ ഒറ്റപ്പെട്ട
എന്റെ ആഘാതങ്ങളെ,
ആരും ഗ്രഹിച്ചില്ല.!
പ്രണയമേ..!!
നീയില്ലാതെ, എന്റെ
തിമിരം
അവികാരതയിലാണ്..!