Image

പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; ഉജ്ജ്വല സ്വീകരണമൊരുക്കി ഓ ഐ സി സി.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 17 February, 2025
പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; ഉജ്ജ്വല സ്വീകരണമൊരുക്കി  ഓ ഐ സി സി.

ബെര്‍മിങ്ങാം : യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടും യുവ നിയമസഭാ സാമാജികനുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് ബര്‍മിങ്ങാം എയര്‍പോര്‍ട്ടില്‍ വച്ച്  ഓ ഐ സി സി (യു കെ) ഗംഭീര സ്വീകരണം  ഒരുക്കി. നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവര്‍ പൂച്ചെണ്ട് നല്‍കിയാണ് രാഹുലിനെ സ്വീകരിച്ചത്.

നാഷണല്‍ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, വിവിധ യൂണിറ്റുകളുടെ പ്രതിനിധികള്‍ അടക്കം നിരവധി പേര്‍ 
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.

പാലക്കാട്ടെ ഐതിഹാസിക വിജയത്തിന് ശേഷം രാഹുല്‍ നടത്തുന്ന ആദ്യ  വിദേശരാജ്യ സന്ദര്‍ശനമാനിത്. ഓ ഐ സി സി (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്ന് പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ യു കെയില്‍ എത്തിയിരിക്കുന്നത്.

ഓ ഐ സി സി (യു കെ)  യുടെ ബോള്‍ട്ടനില്‍ ഒരുക്കിയ നാഷണല്‍ കമ്മിറ്റി ഓഫീസ്, പ്രിയദര്‍ശിനി ലൈബ്രറി, ഉമ്മന്‍ ചാണ്ടി, പി ടി തോമസ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഓള്‍ യു കെ മെന്‍സ്  ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് എന്നിവയുടെ ഉദ്ഘാടനം രാഹുല്‍ നിര്‍വഹിക്കും.

കവന്‍ട്രിയിലെ ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് സംഘടിപ്പിക്കുന്ന  പൗരസ്വീകരണത്തിലും ടോക്ക് ഷോയിലും അദ്ദേഹം പങ്കെടുക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക