Image

കലാസ്വാദകര്‍ കാത്തിരിക്കുന്ന 'സെവന്‍ ബീറ്റ്സ് സംഗീതോത്സവം ശനിയാഴ്ച; ഓ എന്‍ വി ട്രിബൂട്ടും, പൂതപ്പാട്ടും, 60 ഓളം നൃത്ത-സംഗീത കലാ വിഭവങ്ങളും; സൗജന്യ പ്രവേശനം

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 17 February, 2025
കലാസ്വാദകര്‍ കാത്തിരിക്കുന്ന 'സെവന്‍ ബീറ്റ്സ് സംഗീതോത്സവം ശനിയാഴ്ച; ഓ എന്‍ വി ട്രിബൂട്ടും, പൂതപ്പാട്ടും, 60 ഓളം നൃത്ത-സംഗീത കലാ വിഭവങ്ങളും; സൗജന്യ പ്രവേശനം

കേംബ്രിഡ്ജ്: കലാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്ത-സംഗീത-ദൃശ്യ കലോത്സവം ശനിയാഴ്ച, ഫെബ്രുവരി 22 ന് ശനിയാഴ്ച കേംബ്രിഡ്ജിലെ നെതര്‍ഹാള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ശനിയാഴ്ച  ഉച്ചക്ക് രണ്ടര മുതല്‍ രാത്രി പത്തര വരെ നീണ്ടു നില്‍ക്കുന്ന കലാമാമാങ്കത്തില്‍ പ്രവേശനം തികച്ചും സൗജന്യമാണ്.

ജനമനസ്സുകളില്‍ എന്നെന്നും കാത്തു സൂക്ഷിക്കുന്ന നിരവധി നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ  ഓ എന്‍ വി കുറുപ്പ് മാഷിന് കലാഹൃദയങ്ങളോടു ചേര്‍ന്ന് പാവന അനുസ്മരണവും സംഗീതാദാരവും  സംഗീതോത്സവ വേദിയില്‍ അര്‍പ്പിക്കും. കൂടാതെ മലയാളികളുടെ സ്വന്തം ഭാവഗായകന്‍ യശഃശ്ശശരീരനായ പി ജയചന്ദ്രന്റെ അനുസ്മരണവും ശ്രദ്ധാഞ്ജലിയും തഥവസരത്തില്‍ സമര്‍പ്പിക്കുന്നതാണ്. പ്രഗത്ഭരായ കലാകാരുടെ സര്‍ഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ല്‍ പരം സംഗീത-നൃത്ത ഇനങ്ങള്‍ കൂടി ചേരുമ്പോള്‍ വര്‍ണ്ണാഭമായ മെഗാ കലാ വസന്തമാവും നെതര്‍ഹാള്‍ സ്‌കൂള്‍ വേദിയില്‍ ശനിയാഴ്ച പൂവിടുക.

7  ബീറ്റ്‌സിന്റെ മുഖ്യ കോര്‍ഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍, സണ്ണിമോന്‍ മത്തായി സ്വാഗതം ആശംസിക്കും. വിശിഷ്ട വ്യക്തിത്വങ്ങള്‍ അതിഥികളായെത്തുന്ന സംഗീതോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മയായ കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷനാണ് ആതിഥേയത്വം വഹിക്കുക.  


യു കെ  മലയാളികളുടെ ചരിത്ര താളുകളില്‍ ഇടംപിടിച്ച അതുല്യ വ്യക്തിത്വങ്ങളെ വേദിയില്‍ ആദരിക്കുന്നതോടൊപ്പം, യു കെ യില്‍ ഇദംപ്രദമായി അവതരിപ്പിക്കുന്ന പുരാതന കേരള നാടോടിക്കഥകളുടെ പൂതപ്പാട്ട്  അവതരണവും  ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യു കെ യിലെ പ്രശസ്ത അവതാരകരായ രാജേഷ് നായര്‍ ( ഡെര്‍ബി) അന്‍സി കൃഷ്ണന്‍ (സൗത്താംപ്ടണ്‍), ആന്‍ റോസ് സോണി( ലീഡ്‌സ്), ആന്റോ ബാബു (ബെഡ്‌ഫോര്‍ഡ്) എന്നിവര്‍ സംഗീതോത്സവ പ്രോഗ്രാം കോര്‍ത്തിണക്കും. ടീം ജതി, പൂതപ്പാട്ട് ടീം, മാതംഗി ഡാന്‍സ് ഗ്രൂപ്പ്, കലാതിലകങ്ങളായ ആനി-ടോണി ടീം, ടീം ലിറ്റില്‍ ഹാര്‍ട്ട്‌സ് അടക്കം പ്രശസ്ത ടീമുകള്‍ വേദിയില്‍ കാലമാസ്മരികത  വിരിയിക്കുമ്പോള്‍ വ്യക്തിമികവുകളുമായി ശ്രോതാക്കളെ കോരിത്തരിപ്പിക്കുവാന്‍ നിരവധി ഗായക നൃത്ത പ്രതിഭകളും അണിനിരക്കും.


സദസ്സിന് മധുരഗാനങ്ങള്‍ ആവോളം ശ്രവിക്കുവാനും, നൃത്ത- നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന  അരങ്ങില്‍, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുമുള്ള സുവര്‍ണ്ണാവസരമാവും കേംബ്രിഡ്ജിലെ ദി നെതര്‍ഹാള്‍ സ്‌കൂള്‍ വേദി സമ്മാനിക്കുക.

ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ സെവന്‍ ബീറ്റ്സ്, ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകര്‍ഷകമായ സമ്മാനം വാഗ്ദാനം ചെയ്യുന്ന 'ചാരിറ്റി റാഫിള്‍ ടിക്കറ്റ് 'നറുക്കെടുപ്പും, ജീവകാരുണ്യ ധനശേഖരണത്തിന്റെ  ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട്, യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ സെവന്‍ ബീറ്റ്സ് സംഗീതോത്സവം, തിരക്കിട്ട ജീവിതത്തിനിടയില്‍ ശാന്തമായിരുന്ന് ഉള്ളു നിറയെ ആനന്ദിക്കുവാനും ആസ്വദിക്കുവാനും  സുവര്‍ണ്ണാവസരം ഒരുക്കുമ്പോള്‍, അതിന്റെ സീസണ്‍ 8 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.


കേരളത്തനിമയില്‍ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകള്‍ ഉച്ചക്ക് രണ്ടു മണിമുതല്‍ ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Abraham Lukose: 07886262747
Sunnymon Mathai:07727993229
Jomon Mammoottil:
07930431445
Manoj Thomas:
07846475589
Appachan Kannanchira: 
07737 956977

Venue: The Netherhall School , Queen Edith's Way, Cambridge, CB1 8NN

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക