മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവരെ നായകരാക്കി സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ ചിത്രം ' അങ്കം അട്ടഹാസം' ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രം പ്രമേയമാക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങില്‍ രാധികാ സുരേഷ് ഗോപി തിരി തെളിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു.
മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കു പുറമെ മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു.
ബാനര്‍ - ട്രയാനി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം - സുജിത് എസ് നായര്‍, കോ- റൈറ്റര്‍, നിര്‍മ്മാണം - അനില്‍കുമാര്‍ ജി, കോ- പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (യു എസ് എ), ഛായാഗ്രഹണം - ശിവന്‍ എസ് സംഗീത്, എഡിറ്റിംഗ് - അജു അജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരി വെഞാറമൂട്, കല- അജിത് കൃഷ്ണ, കോസ്റ്റ്യും - റാണ പ്രതാപ്, ചമയം - സൈജു നേമം, സംഗീതം - ശ്രീകുമാര്‍, ആലാപനം - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ബി ജി എം - സാം സി എസ്, ആക്ഷന്‍സ് - ഫിനിക്‌സ് പ്രഭു, അനില്‍ ബെ്‌ളയിസ്, സ്റ്റില്‍സ് - ജിഷ്ണു സന്തോഷ്, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ ......