ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ (24) സോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിയോടെയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്താണ് മരണവിവരം പോലീസിനെ അറിയിച്ചത്.
മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളോ സംശയകരമായ മറ്റെന്തെങ്കിലോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മരണകാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ദി മാന്‍ ഫ്രം നോവേര്‍, എ ഗേള്‍ അറ്റ് മൈ ഡോര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കിം സെ റോണ്‍.
2009-ല്‍ പുറത്തിറങ്ങിയ എ ബ്രാന്‍ഡ് ന്യൂ ലൈഫ് എന്ന ചിത്രത്തിലൂടെ തന്റെ ഒമ്പതാം വയസ്സില്‍ ബാലതാരമായാണ് കിം സെ റോണ്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമകള്‍ക്ക് പുറമെ വിവിധ ടെലിവിഷന്‍ പരമ്പരകളിലും താരം പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്.