നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ പ്രതികരിച്ച ‘അമ്മ’ സംഘടനയുടെ ഭാരവാഹി ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ടപരാതിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിക്കുന്നത്.
നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താര സംഘടനയായ ‘അമ്മ’യില്‍ നിന്നും പണം ചോദിച്ചുവെന്ന ആരോപണത്തിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു.