ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്‍ത ബേബി ജോണ്‍ ചിത്രം. തിയറ്ററില്‍ തകര്‍ന്നടിഞ്ഞ ചിതം പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിൽ കീര്‍ത്തി സുരേഷിനൊപ്പം നായകനായി എത്തിരിക്കുന്നത് വരുണ്‍ ധവാനാണ്. ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും എത്തിയിട്ടുണ്ട്. സംവിധാനം നിർവഹിച്ചിരിക്കുന്നത് കലീസാണ്. ദളപതി വിജയ്‍യുടെ വിജയ ചിത്രം ബോളിവുഡില്‍ അങ്ങനങ്ങ് ഏറ്റില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അറ്റ്‍ലി ആണ് തെരി സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്.