ന്യൂയോര്‍ക്ക്: ഫോമായുടെ പ്രസിദ്ധീകരണമായ 'അക്ഷരകേരളം' മാഗസിന്റെ ആഭിമുഖ്യത്തില്‍ ആവേശകരമായ ഫോട്ടോഗ്രാഫി മല്‍സരം സംഘടിപ്പിച്ചിരിക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ നാല് സീസണുകളാണ് തീം. അമേരിക്കയുടെ പ്രകൃതി ഭംഗി ഒപ്പിയെടുക്കുന്ന അതുല്യവും വന്യജീവികള്‍ക്കും പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഹാനികരമാകാത്ത വിധത്തില്‍ എടുക്കുന്ന ശ്രദ്ധേയവുമായ ചിത്രങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
250 ഡോളര്‍ ഗ്രാന്റ് പ്രൈസും റണ്ണര്‍ അപ്പിന് 101 ഡോളറും സമ്മാനം നല്‍കുന്ന മല്‍സരത്തിന്റെ നിബന്ധനകള്‍ ഇപ്രകാരമാണ്...
* മല്‍സരാര്‍ത്ഥികള്‍ നോര്‍ത്ത് അമേരിക്കയില്‍ താമസിക്കുന്നവരോ രാജ്യത്തുടനീളം സഞ്ചരിക്കുന്നവരോ ആയിരിക്കണം. അമേച്വര്‍-പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. 18 വയസോ അതിന് മുളിലുള്ളവരോ ആയിരിക്കണം മല്‍സരാര്‍ത്ഥികള്‍.
* നോര്‍ത്ത് അമേരിക്കയുടെ നാല് സീസണുകളെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നവയായിരിക്കണം ഫോട്ടോകള്‍.
* ഒരു മല്‍സരാര്‍ത്ഥിക്ക് അഞ്ച് ഫോട്ടേകള്‍ വരെ അയയ്ക്കാം. മല്‍സരിക്കുന്ന വ്യക്തി എടുത്ത യഥാര്‍ത്ഥ ഫോട്ടോകള്‍ തന്നെ ആയിരിക്കണം. ചെറിയ തോതില്‍ ബ്രൈറ്റ്‌നെസ്, കോണ്‍ട്രാസ്റ്റ്, ക്രോപ്പിങ് എന്നിവ നടത്താമെങ്കിലും വലിയ തോതില്‍ എഡിറ്റ് ചെയ്ത ഫോട്ടോകള്‍ അനുവദിക്കില്ല. ജെ.പി.ഇ.ജി അല്ലെങ്കില്‍ പി.എന്‍.ജി ഫോര്‍മാറ്റില്‍ ഹൈ റസല്യൂഷനില്‍ (JPEG or PNG, minimum 2000 pixels on the longest side) ഉള്ളതായിരിക്കണം ഫോട്ടോകള്‍. വാട്ടര്‍മാര്‍ക്കുകള്‍ പാടില്ല.
* മുഴുവന്‍ പേര്, താമസ സ്ഥലം, ഫോട്ടോ ചിത്രീകരിച്ച സീസണ്‍, ഫോട്ടോയെപ്പറ്റിയുള്ള ലഘു വിവരണം എന്നിവ സഹിതമുള്ള എന്‍ട്രികള്‍ 2025 മാര്‍ച്ച് 15-ാം തീയതിക്കോ അതിന് മുമ്പോ അയയ്‌ക്കേണ്ടതാണ്. അയയ്‌ക്കേണ്ട വിലാസം: fomaamagazine@gmail.com
* വിധിനിര്‍ണയത്തില്‍ Creativity & Originality (30%), Relevance to the Theme (30%), Composition & Technical Quality (20%), Emotional Impact (20%) എന്നീ ഘടകങ്ങളാണ് വിലയിരുത്തുക.
സമാമനാര്‍ഹമായ ചിത്രങ്ങളുടെ കോപ്പി റൈറ്റ് ഫോമായ്ക്കായിരിക്കും. ഫോട്ടോകള്‍ 'അക്ഷരകേരളം' മാഗസിന്‍, വെബ് സൈറ്റ്, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ക്രെഡിറ്റോടെ പ്രസിദ്ധീകരിക്കുന്നതാണ്. കോപ്പിയടി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെയുള്ള രൂപകല്‍പന, കൃത്രിമത്വം തുടങ്ങയവ അയോഗ്യതകളായി പരിഗണിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സൈജൻ കണിയോടിക്കല്‍ +1 (248) 925-7769
ബേബി മണക്കുന്നേല്‍ +1 (713) 291-9721
ബൈജു വര്‍ഗീസ് +1 (914) 349-1559
സിജില്‍ പാലയ്ക്കലോടി +1 (954) 552-4350
പോള്‍ പി ജോസ് +1 (516) 526-8787
ഷാലു പുന്നൂസ് +1 (203) 482-9123
അനുപമ കൃഷ്ണന്‍ +1 (330) 351-3170
സണ്ണി കല്ലൂപ്പാറ +1 (845) 596-0935